സിദ്ധാർത്ഥന്റെ മരണം: വിസിക്ക് സസ്പെൻഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ

എം ആർ ശശീന്ദ്രനാഥിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്

dot image

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ വെറ്ററിനറി സർവ്വകലാശാല വിസിക്ക് സസ്പെൻഷൻ. ചാൻസലർ കൂടിയായ ഗവർൺർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സസ്പെൻഡ് ചെയ്തത്. എം ആർ ശശീന്ദ്രനാഥിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു.

സംഭവം എങ്ങനെ വെറ്റിനറി സർവകലശാല അധികൃതർ അറിഞ്ഞില്ലെന്ന് ഗവർണർ ചോദിച്ചു. വലിയ വീഴ്ചയാണ് ഉണ്ടായതെന്നും ക്രിമിനൽ ആക്രമണം ആണുണ്ടായതെന്നും പൊലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നിൽ എസ്എഫ്ഐ-പിഎഫ്ഐ ബന്ധമുണ്ട്. ജൂഡിഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തിൽ കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്ഷ വെറ്ററിനറി സയന്സ് ബിരുദ വിദ്യാര്ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.

കോളേജിനകത്ത് തള്ളിക്കയറി യൂത്ത് ലീഗ്, കെഎസ് യു പ്രവർത്തകർ; ഹോസ്റ്റലിൽ കയറ്റണമെന്ന് ആവശ്യം
dot image
To advertise here,contact us
dot image