'കേരളം കത്തും'; ഇന്നും നാളെയും ഉയര്ന്ന താപനിലയെന്ന് മുന്നറിയിപ്പ്

ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

dot image

തിരുവനന്തപുരം: കേരളത്തില് ഇന്നും നാളെയും ഉയര്ന്ന താപനില എന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര് ജില്ലകളില് ഉയര്ന്ന താപനില 38 ഡിഗ്രി വരെ എത്തും. പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര് ജില്ലകളില് 37 ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം ഉയര്ന്ന താപനിലയും ഈര്പ്പമുള്ള വായുവും കാരണം മലയോരമേഖലകളിലൊഴികെ ഈ ജില്ലകളില് ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

കെ സുരേന്ദ്രനെ മത്സരിപ്പിക്കാന് ബിജെപി?; 70-ഇടങ്ങളില് പുതുമുഖങ്ങള്
dot image
To advertise here,contact us
dot image