മകൻ്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; സിദ്ധാർത്ഥിൻ്റെ അമ്മ

സിദ്ധാർത്ഥിനെ അടിച്ച് തൂക്കി കെട്ടികൊന്നതാണെന്ന് കുടുംബം ആരോപിച്ചു

dot image

വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ ആത്മഹത്യയിൽ പ്രതികരിച്ച് അമ്മ. മകനെ റാഗ് ചെയ്ത 12 പേർ സസ്പെൻഷനിൽ ആയിട്ടുണ്ടെങ്കിലും അവർക്ക് മാത്രമല്ല മകൻ്റെ മരണത്തിൽ പങ്കുള്ളതെന്ന് സിദ്ധാർത്ഥിൻ്റെ അമ്മ പറഞ്ഞു. ഇനിയും ഒരുപാട് ആളുകൾക്ക് ഇതിൽ പങ്കുണ്ട്. അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സിദ്ധാർത്ഥിൻ്റെ അമ്മ റിപ്പോർട്ടറിനോട് പറഞ്ഞു.

മകൻ്റെ മരണത്തിന് കാരണകാരായവർ ആരും ഇനി ആ കോളേജിൽ പടികയറരുത്. എല്ലാ അമ്മമാരും ഇത് കണ്ട് കുട്ടികൾക്ക് ധൈര്യം കൊടുകണം. ഇതിനെ പറ്റി മുൻപ് അറിഞ്ഞിരുന്നെങ്കിൽ എൻ്റെ മകനെ രക്ഷിക്കാമായിരുന്നു എന്നും സിദ്ധാർത്ഥിൻ്റെ അമ്മ പറഞ്ഞു.

നിയമ വിദ്യാര്ത്ഥിനിയെ മര്ദ്ദിച്ചെന്ന പരാതി; ഡിവൈഎഫ്ഐ നേതാവിനെ മാനേജ്മെന്റ് പുറത്താക്കി

സിദ്ധാർത്ഥിനെ അടിച്ച് തൂക്കി കെട്ടികൊന്നതാണെന്ന് കുടുംബം ആരോപിച്ചു. സംഭവം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്.

dot image
To advertise here,contact us
dot image