ചന്ദനക്കുടം നേര്ച്ചയില് പങ്കെടുത്ത് എ ആര് റഹ്മാന്; മടങ്ങിയത് ഓട്ടോയില്

റഹ്മാന് ഇവിടെ എത്തി എന്നറിഞ്ഞതോടെ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്

dot image

ചെന്നൈ: അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദര്ഗയിലെ ചന്ദനക്കുട നേര്ച്ചയില് പങ്കെടുത്ത് സംഗീതജ്ഞന് എ ആര് റഹ്മാന് മടങ്ങിയത് ഓട്ടോറിക്ഷയില്. ദര്ഗയില് വാര്ഷിക ചന്ദനക്കുട ആഘോഷവേളയിലാണ് റഹ്മാന് എത്തിയത്. എല്ലാ വര്ഷവും റഹ്മാന് ചന്ദനക്കുട ആഘോഷത്തില് പങ്കെടുക്കാറുണ്ട്. പെരുന്നാളില് പങ്കെടുത്ത് പ്രത്യേക പ്രാര്ത്ഥനകള് നടത്തിയാണ് റഹ്മാന് മടങ്ങിയത്.

റഹ്മാന് ഇവിടെ എത്തി എന്നറിഞ്ഞതോടെ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. തന്റെ ആഡംബര കാറിലാണ് റഹ്മാന് എത്തിയത്. എന്നാല് കാറിനടുത്തേക്ക് തിരിച്ചെത്താന് റഹ്മാന് കഴിഞ്ഞില്ല. ഇതോടെയാണ് ഓട്ടോറിക്ഷയെ ആശ്രയിച്ചത്. സ്ഥലത്ത് നിന്ന് കുറച്ച് ദൂരം യാത്ര ചെയ്ത റഹ്മാനെ കാറുമായി ഡ്രൈവര് പിന്തുടര്ന്നു. പിന്നീട് കാറില് കയറി റഹ്മാന് യാത്ര തുടര്ന്നു.

'നസീര് സാബ് സിന്ദാബാദിനെ പാകിസ്താന് സിന്ദാബാദെന്ന് വളച്ചൊടിച്ചു'; ബിജെപിക്കെതിരെ കോണ്ഗ്രസ്
dot image
To advertise here,contact us
dot image