മസാജ് പാർലറിൽ നിന്ന് 45 ഗ്രാം എംഡിഎംഎ പിടികൂടി; ലഹരി വിൽപന നടത്തിയ യുവാവ് പിടിയിൽ

മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി

dot image

എറണാകുളം: കൊച്ചി മരടിൽ മസാജ് പാർലറിൽ നിന്ന് 45 ഗ്രാം എംഡിഎംഎ പിടികൂടി. മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുകൾ വിൽപ്പന നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. വൈറ്റിലയിലെ തൈക്കൂടത്ത് ഗ്രീൻ ടച്ച് മസാജ് പാർലർ നടത്തി വരുന്ന നെട്ടൂർ ചാത്തങ്കേരി പറമ്പിൽ വീട്ടിൽ ഷബീക്കിൻ്റെ പക്കൽ നിന്നാണ് 45 ഗ്രാം എംഡിഎംഎ എക്സെെസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

ചവിട്ടിയുടെ അടിയിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

പ്രതിയെ പിടികൂടുന്ന സമയത്ത് ലഹരി മരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നു പ്രതി. അടുത്തിടെ കൊച്ചിയിലെ മസാജ് പാർലറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളിൽ നിന്ന് അഞ്ച് പ്രതികളെയും 150 ഗ്രാം എംഡിഎംഎയും ഒരു ബുള്ളറ്റ് എന്നിവ സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി എക്സൈസ് അറിയിച്ചു.

dot image
To advertise here,contact us
dot image