
കൊച്ചി: പി വി അന്വര് എംഎല്എയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബെല്ത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യല്. കൊച്ചി ഓഫീസില് വെച്ചാണ് ചോദ്യം ചെയ്യല്.
2012ൽ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് എംഎൽഎ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. എംഎൽഎക്ക് ക്വാറി വിറ്റ ഇബ്രാഹിമിനെയും പരാതിക്കാരനായ സലീമിനെയും നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.