ബൈക്ക് അപകടം; ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു, അനുശോചനം അറിയിച്ച് നടൻ

അപകടത്തിൽപെട്ടവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്

dot image

ഏറ്റുമാനൂർ: ഏറ്റുമാനൂർ മണർകാട് ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്. അപകടത്തിൽപെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി. ജസ്റ്റിൻ മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടൻ ടൊവിനോയുടെ ഷെഫ് ആയി ജോലി ചെയ്യുന്ന വിഷ്ണു പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽപെട്ടവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞ നടൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിഷ്ണുവിന്റെ ഫോട്ടോ പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തി.

'ആരാധകരെ അടിച്ചൊതുക്കി'; താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസിൻ്റെ ലാത്തി പ്രയോഗം

പരേതനായ ശിവാനന്ദൻ–രാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സംസ്കാരം ഇന്ന് നാലിന് വെച്ചൂരിലെ വീട്ടുവളപ്പിൽ.

dot image
To advertise here,contact us
dot image