
കല്പ്പറ്റ: വയനാട് കല്പ്പറ്റ മുള്ളന്കൊല്ലിയില് കടുവ കൂട്ടില്. നിരവധി വളര്ത്തുമൃഗങ്ങളെ പിടിച്ച കടുവയാണ് കൂട്ടിലായത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും.
കടുവയെ പിടികൂടാനായി മുള്ളന്കൊല്ലി ഭാഗത്ത് നാലോളം കൂടുകള് സ്ഥാപിച്ചിരുന്നു. അതിലൊന്നിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും പുനരധിവാസത്തില് തീരുമാനമെടുക്കുക.