രണ്ടുവയസ്സുകാരിയെ കാണാതായ സംഭവം; മാതാപിതാക്കളുടെ വിരലടയാളങ്ങൾ ശേഖരിച്ച് പൊലീസ്

നേരത്തെ നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം ഇന്നോ നാളെയോ ലഭിക്കും

dot image

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ മാതാപിതാക്കളുടെ വിരലടയാളങ്ങൾ ശേഖരിച്ച് പൊലീസ്. മാതാപിതാക്കളുടെ പശ്ചാത്തലം കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഏതെങ്കിലും സംസ്ഥാനങ്ങളിൽ അവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടോ എന്ന് വിരലടയാളം ഉപയോഗിച്ച് പരിശോധിക്കും.

രണ്ടുവയസ്സുള്ള കുഞ്ഞടക്കം നാല് മക്കളിൽ ആരെക്കുറിച്ചും രേഖകൾ സമർപ്പിക്കാൻ രക്ഷിതാക്കൾക്ക് കഴിയാതിരുന്നതോടെയാണ് പൊലീസ് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്. നേരത്തെ നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം ഇന്നോ നാളെയോ ലഭിക്കും. രണ്ടുവയസ്സുകാരിയുടെ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണോ ഒപ്പമുള്ളത് എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണിത്. ഫലം എത്രയും വേഗം നൽകണമെന്ന് ഫൊറൻസിക് ലാബിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒപ്പം രക്ത പരിശോധനാ ഫലവും പ്രതീക്ഷിച്ചിരിക്കുകയാണ് പൊലീസ്. രക്തത്തിൽ മദ്യത്തിൻറെയോ മയക്കുന്ന മറ്റെന്തിൻ്റെയെങ്കിലുമോ അംശമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനിടയിൽ പ്രതിയെക്കുറിച്ചുള്ള പരിശോധനയും പൊലീസ് നടത്തുന്നുണ്ട്. നിലവിൽ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

dot image
To advertise here,contact us
dot image