മൂന്നാം സീറ്റില്ലെങ്കില് പരസ്യ പ്രതിഷേധം; കടുപ്പിച്ച് മുസ്ലിം ലീഗ്

കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന ലീഗ് നിലപാടില് കോണ്ഗ്രസ് സമ്മര്ദ്ദത്തിലായി

dot image

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില് മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാന് മുസ്ലിം ലീഗ്. സീറ്റില്ലെങ്കില് പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം. യുഡിഎഫ് യോഗവും ബഹിഷ്കരിച്ചേക്കും. ലോക്സഭാ സീറ്റ് ലഭിച്ചില്ലെങ്കില് രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്നാണ് ലീഗ് മുന്നോട്ട് വെക്കുന്ന നിര്ദേശം. ഇതോടെ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന ലീഗ് നിലപാടില് കോണ്ഗ്രസ് സമ്മര്ദ്ദത്തിലായി.

സീറ്റ് ചര്ച്ചകളില് ഇനിയും കാലതാമസം എടുക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ജനറല് സെക്രട്ടറി പിഎംഎ സലാം റിപ്പോര്ട്ടര് ടിവിയോട് പ്രതികരിച്ചു. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടര്ച്ചയായി ചര്ച്ചകള് നടക്കുന്നുണ്ട്. ലീഗിന് സീറ്റില്ലായെന്ന് ആരെങ്കിലും പുറത്ത് പറയുന്നുണ്ടെങ്കില് അത് മര്യാദകേടാണ്. മൂന്നാം സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. ഒറ്റക്ക് മത്സരിക്കുന്ന കാര്യം ഞങ്ങള് ആരോടും പറഞ്ഞിട്ടില്ലെന്നും പിഎംഎ സലാം വിശദീകരിച്ചു.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

മുന് ലീഗ് നേതാവ് കെ എം ഹംസ പൊന്നാനിയില് ഇടതുസ്ഥാനാര്ത്ഥിയായി മത്സരിക്കുന്നതിനെതിരെ പിഎംഎ സലാം രംഗത്തെത്തി. സിപിഐഎമ്മിന്റെ രാഷ്ട്രീയ അപചയത്തിന്റെ ഉദാഹരണമാണിത്. നോമിനേഷന് മുമ്പ് തന്നെ പൊന്നാനിയില് യുഡിഎഫ് ജയിച്ചുകഴിഞ്ഞു. കെ എസ് ഹംസയ്ക്ക് ലീഗ് വോട്ടില് ഒരു ചുക്കും ചെയ്യാന് കഴിയില്ല. ഇറക്കുമതി സ്ഥാനാര്ത്ഥിയെ പൊന്നാനിക്കാര് സ്വീകരിക്കില്ല. പ്രാമാണിത്തം പറഞ്ഞു പലരെയും മുന്പും ഇറക്കിയിട്ടുണ്ട്. കെ എസ് ഹംസയ്ക്ക് ഇടത് പക്ഷ വോട്ടുകള് പോലും ലഭിക്കില്ലന്നും പിഎംഎ സലാം പറഞ്ഞു.

dot image
To advertise here,contact us
dot image