
കൊച്ചി: സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേട്ടം. ഉപതിരഞ്ഞെടുപ്പ് നടന്ന 23 സീറ്റുകളിൽ അഞ്ചെണ്ണം മാത്രമായിരുന്നു ഇടതുമുന്നണി കൈവശം വച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ അഞ്ച് സീറ്റുകൾ കൂടുതൽ നേടി ഇടതുമുന്നണി മികച്ച മുന്നേറ്റമുണ്ടാക്കി. യുഡിഎഫിൻ്റെ കൈവശമിരുന്ന നാല് സീറ്റുകളും ബിജെപിയുടെ മൂന്ന് സീറ്റുകളും ഇടതുമുന്നണി പിടിച്ചെടുത്തു. യുഡിഎഫിന് കൈവശമുണ്ടായിരുന്ന മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ടു. നാല് സീറ്റുകൾ കൈവശമുണ്ടായിരുന്ന ബിജെപിക്ക് ഒരു സീറ്റ് നഷ്ടമായി. എൽഡിഎഫിൻ്റെ ഓരോ സിറ്റിങ്ങ് സീറ്റിൽ വീതം കോൺഗ്രസും ബിജെപിയും വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണവും എൽഡിഎഫ് സ്വന്തമാക്കി. യുഡിഎഫിൻ്റെ സിറ്റിങ്ങ് വാർഡായ കൽപ്പക നഗറിൽ വിജയിച്ചതോടെയാണ് പഞ്ചായത്ത് ഭരണം ഇടതുപക്ഷം സ്വന്തമാക്കിയത്. പഞ്ചായത്ത് പ്രസിഡൻ്റുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന കോൺഗ്രസിലെ സന്ധ്യാ നാരായണപിള്ള രാജിവെച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം ജില്ലയിൽ രണ്ട് സീറ്റുകൾ ഇടതുമുന്നണി ബിജെപിയിൽ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡും ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡുമാണ് ഇടതുപക്ഷം ബിജെപിയിൽ നിന്നും പിടിച്ചെടുത്തത്. കോർപ്പറേഷനിലേയ്ക്ക് സിപിഐയിലെ പനത്തുറ ബൈജുവും കുന്നാർ വാർഡിൽ ഒ ശ്രീലജയുമാണ് വിജയിച്ചത്. കൊല്ലം ജില്ലയിലെ ചടയമംഗലം പഞ്ചായത്തിലെ കുരിയോടു വാർഡാണ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്ത മൂന്നാമത്തെ സീറ്റ്.പി എസ് സുനിൽകുമാറാണ് ഇവിടെ വിജയിച്ചത്.
എറണാകുളം ജില്ലയിലെ എടവനക്കാട് പഞ്ചായത്തിലെ എൽഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലയിൽ സ്വതന്ത്രൻ വിജയിച്ച നാരങ്ങാനം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഇത്തവണ കോൺഗ്രസ് വിജയിച്ചു. ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിൽ എൽഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റിൽ ബിജെപി വിജയം സ്വന്തമാക്കി.
തൃശൂർ ജില്ലയിൽ യുഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന മുല്ലശ്ശേരി പഞ്ചായത്തിലെ ഊരകം വാർഡ് എൽഡിഎഫ് തിരിച്ചുപിടിച്ചു. വി എം മനീഷാണ് ഇവിടെ വിജയിച്ചത്. പാലക്കാട് ജില്ലയിൽ യുഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റായിരുന്ന എരുത്തേമ്പതി പഞ്ചായത്തിലെ പിടാരിമേട് വാർഡിലും എൽഡിഎഫ് വിജയിച്ചു. മാർട്ടിൻ ആൻ്റണിയാണ് ഇവിടെ വിജയിച്ചത്. കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡും യുഡിഎഫിൽ നിന്ന് ഇടതുമുന്നണി തിരിച്ച് പിടിച്ചു. എ സി നസിയത്ത് ബീവിയാണ് ഇവിടെ വിജയിച്ചത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന ഒരു വാർഡിൽ ബിജെപി വിജയിച്ചു.
എൽഡിഎഫ് വിജയിച്ച സീറ്റുകൾ
തിരുവനന്തപുരം നഗരസഭ വെള്ളാർ ഡിവിഷൻ
തിരുവനന്തപുരം ജില്ല ഒറ്റശേഖരമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡ് കുന്നനാട് -
പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അടയമൺ
കൊല്ലം ചടയമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് കുരിയോട്
എറണാകുളം നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കൽപ്പക നഗർ
തൃശ്ശൂർ മുല്ലശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡ് പതിയൂർക്കുളങ്ങര
പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ആറാം വാർഡ്
പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പൂക്കോട്ടുകാവ് നോർത്ത്
പാലക്കാട് എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പിടാരിമേട്
കണ്ണൂർ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മാമ്മാക്കുന്ന്
എൽഡിഎഫ് പിടിച്ചെടുത്ത സീറ്റുകൾ
തിരുവനന്തപുരം നഗരസഭ വെള്ളാർ ഡിവിഷൻ - ബിജെപിയിൽ നിന്ന്
തിരുവനന്തപുരം ജില്ല ഒറ്റശേഖരമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡ് കുന്നനാട് - ബിജെപിയിൽ നിന്ന്
തൃശ്ശൂർ മുല്ലശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡ് പതിയൂർക്കുളങ്ങര യുഡിഎഫ് സീറ്റ് പിടിച്ച്
എറണാകുളം നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കൽപ്പക നഗർ UDF നിന്ന്
പാലക്കാട് എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പിടാരിമേട് -യുഡിഎഫിൽ നിന്ന്
കണ്ണൂർ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മാമ്മാക്കുന്ന് UDF ല് നിന്ന്
എൽഡിഎഫ് നിലനിർത്തിയ സീറ്റുകൾ
പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അടയമൺ എൽഡിഎഫ് നില നിർത്തി
കൊല്ലം ചടയമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് കുരിയോട്
പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ആറാം വാർഡ്
പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പൂക്കോട്ടുകാവ് നോർത്ത്
യുഡിഎഫ് വിജയിച്ച സീറ്റുകൾ
പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കടമ്മനിട്ട
ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മൂലക്കട
ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് നടയാർ
എറണാകുളം എടവനക്കാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് നേതാജി
പാലക്കാട് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്
മലപ്പുറം കോട്ടക്കൽ മുനിസിപ്പാലിറ്റി രണ്ടാം വാർഡ് ചൂണ്ട
മലപ്പുറം കോട്ടക്കൽ മുനിസിപ്പാലിറ്റി പതിനാലാം വാർഡ് ഈസ്റ്റ് വില്ലൂർ
മലപ്പുറം മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാച്ചിനിക്കാട്
കണ്ണൂർ രാമന്തളി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പാലക്കോട് സെൻട്രൽ
കണ്ണൂർ മാടായി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മുട്ടം
യുഡിഎഫ് പിടിച്ചെടുത്ത സീറ്റുകൾ
പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കടമ്മനിട്ട സ്വത. നിന്ന് യുഡിഎഫ് പിടിച്ചു
എറണാകുളം എടവനക്കാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് നേതാജി എൽഡിഎഫിൽ നിന്ന്
യു ഡിഎഫ് നിലനിർത്തിയ സീറ്റുകൾ
ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മൂലക്കട
ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് നടയാർ
പാലക്കാട് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്
മലപ്പുറം കോട്ടക്കൽ മുനിസിപ്പാലിറ്റി രണ്ടാം വാർഡ് ചൂണ്ട
മലപ്പുറം കോട്ടക്കൽ മുനിസിപ്പാലിറ്റി പതിനാലാം വാർഡ് ഈസ്റ്റ് വില്ലൂർ
മലപ്പുറം മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാച്ചിനിക്കാട്
കണ്ണൂർ രാമന്തളി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പാലക്കോട് സെൻട്രൽ
കണ്ണൂർ മാടായി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മുട്ടം
ബിജെപി വിജയിച്ച സീറ്റുകൾ
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കോവിൽവിള
ആലപ്പുഴ വെളിയനാട് ഗ്രാമപഞ്ചായത്തിലേ എട്ടാം വാർഡ് കിടങ്ങറ
കണ്ണൂർ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒമ്പതാം വാർഡ് ടൗൺ
ബിജെപി പിടിച്ചെടുത്ത സീറ്റുകൾ
ആലപ്പുഴ വെളിയനാട് ഗ്രാമപഞ്ചായത്തിലേ എട്ടാം വാർഡ് കിടങ്ങറ എൽഡിഎഫ് നിന്ന്
കണ്ണൂർ മട്ടന്നൂർ മുനിസിപ്പാലിറ്റി
ഒമ്പതാം വാർഡ് ടൗൺ യുഡിഎഫിൽ നിന്ന്
ബിജെപി നിലനിർത്തിയ സീറ്റുകൾ
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കോവിൽവിള