'സപ്ലൈകോയിൽ വരും, ദൃശ്യങ്ങൾ പകർത്തും'; ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സപ്ലൈകോ വില്പ്പന ശാലകളുടെ ദൃശ്യങ്ങള് പകര്ത്താന് അനുവദിക്കരുതെന്ന സർക്കുലറിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ

dot image

കൊച്ചി: സപ്ലൈകോ വില്പ്പന ശാലകളുടെ ദൃശ്യങ്ങള് പകര്ത്താന് അനുവദിക്കരുതെന്ന സർക്കുലറിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്ന് പറഞ്ഞ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിക്കുന്നു.

'എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈക്കോയിൽ വരുകയും ചെയ്യും, ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…!'. രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

സപ്ലൈകോ വില്പ്പന ശാലകളുടെ ദൃശ്യങ്ങള് പകര്ത്താന് അനുവദിക്കരുതെന്നാണ് സര്ക്കുലര്. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര് അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന് പുറത്തിറക്കിയ സര്ക്കുലറില് പറയുന്നു. നിര്ദേശം ലംഘിച്ചാല് കര്ശന നടപടിയെടുക്കുമെന്നും സര്ക്കുലറിലുണ്ട്.

വിവിധ വില്പ്പന ശൃംഖലകളുമായി മത്സരമുള്ളതിനാല് വാണിജ്യതാല്പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ അടക്കം ആരെയും മുന്കൂര് അനുമതിയില്ലാതെ ദൃശ്യങ്ങള് പകര്ത്താന് അനുവദിക്കരുതെന്നാണ് സര്ക്കുലറില് പറയുന്നത്. നിര്ദേശങ്ങള് നടപ്പിലാക്കുന്നതിന് റീജനല് മാനേജര്മാര്ക്കും ഡിപ്പോ, ഔട്ട്ലെറ്റ് മാനേജര്മാര്ക്കും നിര്ദേശം നല്കി.

dot image
To advertise here,contact us
dot image