
May 23, 2025
05:06 PM
തിരുവനന്തപുരം: റവന്യൂ, സര്വേ-ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാര്ക്കുള്ള 2024ലെ റവന്യൂ അവാര്ഡുകള് മന്ത്രി കെ രാജന് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടര് ജെറോമിക് ജോര്ജിനാണ് മികച്ച ജില്ലാ കളക്ടര്ക്കുള്ള പുരസ്കാരം. തിരവനന്തപുരം കളക്ടറേറ്റാണ് മികച്ച കളക്ടറേറ്റ്. ഫെബ്രുവരി 24നു വൈകീട്ട് കണ്ണൂര് കളക്ടറേറ്റ് ഓഡിറ്റോറിയത്തില് നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങില് പുരസ്കാരങ്ങള് വിതരണം ചെയ്യും.
തലശേരി സബ് കളക്ടര് സന്ദീപ് കുമാറാണ് മികച്ച സബ് കളക്ടര്. മികച്ച ആര്ഡിഒയായി പാലക്കാട് ആര്ഡിഒ ഡി അമൃതവല്ലിയും മികച്ച റവന്യൂ ഡിവിഷണല് ഓഫിസായി പാലക്കാട് ആര്ഡിഒ ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി കളക്ടര് വിഭാഗത്തില് ഡെപ്യൂട്ടി കളക്ടര് (ജനറല്)- എസ്. സന്തോഷ് കുമാര് (ആലപ്പുഴ), എല്.ആര്- പി.എന്. പുരുഷോത്തമന്(കോഴിക്കോട്), ആര്.ആര്- സച്ചിന് കൃഷ്ണന് (പാലക്കാട്), ഡി.എം.- ഉഷ ബിന്ദുമോള് കെ. (എറണാകുളം), എല്.എ.- ജേക്കബ് സഞ്ജയ് ജോണ് (തിരുവനന്തപുരം), എല്എ- എന്എച്ച്- ഷീജ ബീഗം യു. (തിരുവനന്തപുരം) എന്നിവര് പുരസ്കാരത്തിന് അര്ഹരായി.
മികച്ച തഹസില്ദാര് (ജനറല്) ആയി ഷാജി വി.കെ. (സുല്ത്താന്ബത്തേരി), ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി), മനോജ് കുമാര് എം.കെ. (പയ്യന്നൂര്), അരുണ് ജെ.എല് (നെയ്യാറ്റിന്കര) എന്നിവരും മികച്ച താലൂക്ക് ഓഫിസായി തൃശൂര് താലൂക്ക് ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തഹസില്ദാര് (എല്.ആര്) വിഭാഗത്തില് സിതാര പി.യു (മാനന്തവാടി), സിമീഷ് സാഹു കെ.എം. (മുകുന്ദപുരം) എന്നിവരും തഹസില്ദാര് (എല്ടി) വിഭാഗത്തില് ജയശ്രീ എസ്. വാര്യര് (സ്പെഷ്യല് തഹസില്ദാര് (എല്ആര്) കോഴിക്കോട്), മുരളീധരന് ആര്. (സ്പെഷ്യല് തഹസില്ദാര് (എല്ടി) പാലക്കാട്) എന്നിവരും മികച്ച തഹസില്ദാര് (ആര്.ആര്) വിഭാഗത്തില് മുഹമ്മദ് ഷാഫി എം.എസ് (കണയന്നൂര്), മികച്ച തഹസില്ദാര് ലാന്ഡ് അക്വിസിഷന് വിഭാഗത്തില് ഷിഹാനാസ് കെ.എസ്. (എല്എ ജനറല്, തിരുവനന്തപുരം), സ്കിസി എ. (കിഫ്ബി കോഴിക്കോട്) എന്നിവരും മികച്ച സ്പെഷ്യല് തഹസില്ദാര് (ലാന്ഡ് അസൈന്മെന്റ്) വിഭാഗത്തില് രാജേഷ് സി.എസ്. (സ്പെഷ്യല് തഹസില്ദാര് ഓഫിസ് എല്എ -1 തൃശൂര്), മികച്ച സ്പെഷ്യല് തഹസില്ദാര് (എല്.എ. എന്.എച്ച്) വിഭാഗത്തില് വല്ലഭന് സി. (എല്.എ. എന്.എച്ച്. 966 ഗ്രീന്ഫീല്ഡ്, മഞ്ചേരി, മലപ്പുറം) എന്നിവരും അര്ഹരായി.