വര്ക്കല ബീച്ചില് അവശനിലയില് നീന്തിയ വിദേശ വനിത മരിച്ചു; ശരീരത്തിലെ മുറിവുകളില് ദുരൂഹത

റഷ്യന് സ്വദേശിനിയായ യുവതിയാണ് മരിച്ചത്

dot image

തിരുവനന്തപുരം: വര്ക്കല വെറ്റക്കട ബീച്ചില് തിരയില് പെട്ട് അവശ നിലയിലായ വിദേശ വനിത മരിച്ചു. റഷ്യന് സ്വദേശിനിയായ യുവതിയാണ് മരിച്ചത്. സ്ത്രീയുടെ ശരീരത്തില് മുറിവുകളും ചതവുകളുമുണ്ട്. തിരയില് പെട്ട് അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച സ്ത്രീയ്ക്ക് 35നും 40നും ഇടയില് പ്രായമുള്ളതായി പൊലീസ് പറയുന്നു.

യുവതി അവശ നിലയില് നീന്തുന്നത് കണ്ട സര്ഫിങ് നടത്തുന്ന സംഘമാണ് അവരെ കരയ്ക്കെത്തിച്ചത്. ഉടന് തന്നെ യുവതിയെ വര്ക്കല താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം നിലവില് താലൂക്ക് ആശുപത്രി മോര്ച്ചറിയിലാണ്.

സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടവയിലെ ഒരു റിസോര്ട്ടില് താമസിച്ച് വരികയായിരുന്നു യുവതി. അപകടത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image