വര്ക്കലയില് മൃതദേഹം തെരുവ്നായ്ക്കള് കടിച്ചുകീറിയ നിലയില്; അന്വേഷണം

ചാവര്കോട് ഗാംഗാലയം വീട്ടില് അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു

dot image

തിരുവനന്തപുരം: വര്ക്കല ചാവര്കോട് മൃതദേഹം തെരുവ് നായ്ക്കള് കടിച്ചു കീറിയ നിലയില്. ഒഴിഞ്ഞ പുരയിടത്തിലാണ് 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം നായ്ക്കള് ഭക്ഷിച്ച നിലയില് കണ്ടെത്തിയത്. ചാവര്കോട് ഗാംഗാലയം വീട്ടില് അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മൃതദേഹത്തിന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്ണമായും തെരുവ് നായ്ക്കള് ഭക്ഷിച്ച നിലയിലാണ്. ഇന്നലെ രാത്രിയോടെ ഒഴിഞ്ഞ റബ്ബര് തോട്ടത്തിന് സമീപത്തെ മാവിന് ചുവട്ടിലാണ് മൃതദേഹം കാണ്ടെത്തുന്നത്. പ്രദേശത്ത് ദുര്ഗന്ധം പരന്നതോടെ നാട്ടുകാര് തെരച്ചില് നടത്തുകയായിരുന്നു. തുടര്ന്നാണ് മൃതദേഹം കണ്ടെത്തിയത്.

dot image
To advertise here,contact us
dot image