
തിരുവനന്തപുരം: കേരളത്തിന് നിലവിൽ ലഭിക്കാനുള്ള പണം നൽകണമെങ്കിൽ കേസ് പിൻവലിക്കണമെന്ന കേന്ദ്രത്തിന്റെ നിലപാട് ബ്ലാക്ക് മെയിലിങ്ങെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് ഭരണഘടനെയെ അംഗീകരിക്കാത്ത നിലപാടാണ്. സ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെടും എന്നാണ് പ്രതീക്ഷ. ഇന്നുവരെ രാജ്യത്ത് ഉണ്ടായിട്ടില്ലാത്ത നടപടിയാണിത്. അധികാര ദുർവിനിയോഗമാണ് കേന്ദ്രം നടത്തുന്നത്. ന്യായമായി കിട്ടേണ്ട പണത്തിന് വേണ്ടിയാണ് ഉപാധി വെയ്ക്കുന്നത്. ചർച്ചക്ക് കേരളം സന്നദ്ധമാണ്. എന്നാൽ കേസ് പിൻവലിച്ചെങ്കിൽ മാത്രമേ പണം ഉള്ളു എന്ന് പറയുമ്പോൾ പിന്നെ എന്ത് ചർച്ചയെന്നും ധനമന്ത്രി ചോദിച്ചു.
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ സുപ്രീം കോടതി മാർച്ച് ആറിനും ഏഴിനും വാദം കേൾക്കും. അടിയന്തിരമായി വാദം കേള്ക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഹര്ജി പിന്വലിക്കാന് കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
ഹർജി പിൻവലിച്ചാൽ മാത്രമേ മറ്റ് കാര്യങ്ങൾ പരിഗണിക്കാനാകൂവെന്ന് കേന്ദ്രം ഉപാധിവെച്ചുവെന്ന് കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രവുമായുള്ള ചർച്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങള് കേന്ദ്രം നിരസിച്ചിരുന്നു. നിയമത്തിനപ്പുറം ഒന്നും ചോദിക്കുന്നില്ലെന്ന് കേരളം വ്യക്തമാക്കി. കേരളം ഉന്നയിക്കുന്നത് എല്ലാം ശരിയല്ലെന്ന് കേന്ദ്രവും കോടതിയെ അറിയിച്ചു. ചര്ച്ച സാധ്യമല്ലെങ്കില് വിശദമായ വാദം കേള്ക്കാമെന്നും സുപ്രീം കോടതി പറയുകയായിരുന്നു.
കുചേലൻ അവൽ നൽകിയത് ഇന്നായിരുന്നെങ്കിൽ കൃഷ്ണൻ അഴിമതിക്കാരനായേനെ: സുപ്രീംകോടതി വിധിയെ പരിഹസിച്ച് മോദി