ചൂട് കൂടും; മൂന്ന് ജില്ലകളില് യെലോ അലേര്ട്ട്

കോഴിക്കോട്, കണ്ണൂര്, തിരുവനന്തപുരം ജില്ലകളിലാണ് യേലോ അലേര്ട്ട്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്നും നാളെയും മൂന്ന് ജില്ലകളില് യെലോ അലേര്ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്, തിരുവനന്തപുരം ജില്ലകളിലാണ് യേലോ അലേര്ട്ട്.

കോഴിക്കോട് ജില്ലയില് ഉയര്ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര് ജില്ലകളില് ഉയര്ന്ന താപനില 36°C വരെയും (സാധാരണയെക്കാള് 3 - 4 °C കൂടുതല്) താപനില ഉയരാന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

dot image
To advertise here,contact us
dot image