
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിന് ഇന്ന് അഞ്ചുവർഷം തികയുന്നു. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒരു വർഷത്തിലധികമായി എറണാകുളം സിബിഐ കോടതിയിൽ കേസിന്റെ വിചാരണ നടക്കുകയാണ്.
2019 ഫെബ്രുവരി 17നാണ് കല്യോട്ട് ഇരട്ടക്കൊലപാതകം നടന്നത്. മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം മുൻ ഉദുമ ഏരിയ സെക്രട്ടറിയുമായ കെ മണികണ്ഠൻ തുടങ്ങി 24 പ്രതികളാണ് കേസിലുള്ളത്.
അരുൺ സക്കറിയയും എത്തി, ഏഴാം ദിനവും ദൗത്യം വിഫലം; ദൗത്യസംഘത്തെ വട്ടം ചുറ്റിച്ച് ബേലൂർ മഗ്നആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കൊല്ലപ്പെട്ടവരുടെ കുടുംബം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് സിബിഐക്കു കൈമാറിയത്. ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്ക്കാര് ഡിവിഷന് ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും കേസ് സിബിഐയ്ക്ക് തന്നെ വിടുകയായിരുന്നു.
കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്ക്കെതിരെ ചുമത്തിയത്. സിപിഎം പ്രാദേശിക നേതാവ് എ പീതാംബരനാണ് ഒന്നാം പ്രതി. 24 പ്രതികളിൽ 14 പേരെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. 327 സാക്ഷികളിൽ 150 പേരെയും കോടതി വിസ്തരിച്ചു.