
ആലപ്പുഴ: പിസി ജോര്ജിനെതിരെ വിമര്ശനവുമായി എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വളര്ത്തിയ കെ എം മാണിയുടെ കടയ്ക്കല് കത്തിവെച്ചയാളാണ് പി സി ജോര്ജ്. ജോര്ജ് ബിജെപിയിലെത്തിയത് കൊണ്ട് ബിജെപിക്ക് ഒരു പ്രയോജനവുമില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. റിപ്പോർട്ടർ പ്രസ് കോണ്ഫറന്സിലായിരുന്നു പ്രതികരണം.
'പി സി ജോര്ജിനെ വളര്ത്തിയതും ഉയര്ത്തിയും കെ എം മാണിയാണ്. വലിയ മനസാണ് മാണി സാര് കാണിച്ചത്. നിലപാടില്ലാത്ത നേതാവാണ് പി സി ജോര്ജ്. എവിടെയെങ്കിലും പ്രശ്നമുണ്ടെങ്കില് അവിടെ ചെന്ന് പി സി ജോര്ജ് മധ്യസ്ഥം നില്ക്കും. അതില് നേട്ടമുണ്ടെന്നാണ് ആളുകള് പറയുന്നത്. ഉമ്മന് ചാണ്ടിയെ എന്തൊക്കെ ചീത്ത പറഞ്ഞിരിക്കുന്നു', വെള്ളാപ്പള്ളി വിമര്ശിച്ചു.
ഗണേഷ് കുമാര് ഗതാഗത മന്ത്രിയായി അധികാരമേറ്റതോടെ പിണറായി സര്ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്നും വെള്ളാപ്പള്ളി വിമര്ശിച്ചു. ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയും പക്വതയുമില്ല. ഇഷ്ടപ്പെട്ട വകുപ്പുകള് ചോദിച്ച് വാങ്ങാന് ശ്രമിച്ചത് തെറ്റാണ്. മാടമ്പി സ്വഭാവം മനസില് സൂക്ഷിക്കുന്നതിനാലാണ് ഉദ്യോഗസ്ഥരുമായി പ്രശ്നങ്ങളുണ്ടാകുന്നത്. കെഎസ്ആര്ടിസിയുടെ പരിപാടികളില് ആന്റണി രാജുവിനെ കൂടി പങ്കെടുപ്പിക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇന്ഡ്യ മുന്നണി അധികാരത്തില് വരില്ല;രാജ്യം മോദി തരംഗത്തില് മുങ്ങിക്കിടക്കുകയാണെന്നും വെള്ളാപ്പള്ളി