
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം വൈകിയതിൽ അദാനി ഗ്രൂപ്പുമായുള്ള കേസിൽ നിന്നും പിന്മാറി കേരളം. തുറമുഖ നിർമാണം വൈകിയതിലെ ആർബിട്രേഷൻ കേസിൽ നിന്ന് പിന്മാറാൻ കേരളം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
അദാനി ഗ്രൂപ്പുമായുള്ള തർക്കവും കേരളം ഒത്തുതീർത്തു. 2019 മുതൽ 5വർഷത്തേയ്ക്ക് നിർമാണ കാലാവധി നീട്ടി നൽകാനാണ് പുതിയ തീരുമാനം. ഇത് പ്രകാരം നിർമാണം പൂർത്തിയാക്കേണ്ട തീയതി 2024 ഡിസംബർ 3 ആയാണ് നീട്ടിയിരിക്കുന്നത്. 2045ൽ പൂർത്തിയാക്കേണ്ട ഭാഗങ്ങൾ 2028ൽ പൂർത്തിയാക്കണമെന്ന പുതിയ വ്യവസ്ഥയും വെച്ചിട്ടുണ്ട്.
കേന്ദ്ര ഫണ്ട് കിട്ടാൻ അർബ്രിട്രേഷൻ കേസ് തടസമായിരുന്നു. ഇത് പരിഗണിച്ചാണ് കേസിൽ നിന്ന് പിന്മാറാനുള്ള തീരുമാനം. അദാനി ഗ്രൂപ്പും കേസ് പിൻവലിക്കും. 2019ൽ പദ്ധതി പൂർത്തിയാക്കണം എന്നായിരുന്നു തുറമുഖ കരാർ. വ്യവസ്ഥ പാലിക്കാത്തതിനാൽ അദാനി ഗ്രൂപ്പ് പിഴ ഒടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പിന് സമയം നീട്ടി നൽകിയിരുന്നമില്ല. ഇതിനെ തുടർന്നായിരുന്നു അദാനി ഗ്രൂപ്പ് കേസുമായി മുന്നോട്ടു പോയത്.