'സപ്ലൈകോ നിലനിൽക്കണമെങ്കിൽ വില വർധിപ്പിക്കണം'; ന്യായീകരിച്ച് സിപിഐ

സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു

dot image

തിരുവനന്തപുരം: സപ്ലൈകോ വില വർധനയെ ന്യായീകരിച്ച് സിപിഐ. സപ്ലൈകോ നിലനിൽക്കണമെങ്കിൽ വില വർധിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോർട്ടറിനോട് പറഞ്ഞു. സപ്ലൈകോ പൂട്ടരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും വില വർധിപ്പിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്ത്തു. സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

പത്ത് കൊല്ലമായി സബ്സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാൾ 35% വില കുറച്ച് വിൽക്കാനാണ് പുതിയ തീരുമാനം. അഞ്ച് വർഷമായിട്ടും വിലയിൽ വ്യത്യാസം വരുത്തിയിരുന്നില്ല. മൂന്ന് മാസത്തിലൊരിക്കൽ വില പരിശോധിക്കുമെന്നും വിലയിലെ മാറ്റം സബ്സിഡി സാധനങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സപ്ലൈകോ കടുത്ത പ്രതിസന്ധിയിൽ, നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം': വില വര്ധന ന്യായീകരിച്ച് മന്ത്രി

വിപണി വില അനുസരിച്ച് വിലയിൽ വ്യത്യാസം വരും. സപ്ലൈകോയുടെ നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം. സ്ഥാപനം മെച്ചപ്പെടുത്തി എല്ലാ കാലത്തേക്കും നിലനിർത്തണം. ഇന്ത്യയില് ഏറ്റവും വില കുറഞ്ഞ് സാധനങ്ങള് വാങ്ങാന് സാധിക്കുന്ന സംസ്ഥാനമാണ് കേരളം. വില വർധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ല. സപ്ലൈകോയുടെ കടബാധ്യതക്കുള്ള ഒറ്റമൂലി അല്ല വിലവർധന. കൂടുതൽ ചർച്ചകൾ നടത്തി ക്രമീകരണങ്ങൾ വരുത്തും. സപ്ലൈകോയുടെ നിസ്സഹായാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ജി ആർ അനിൽ പറഞ്ഞിരുന്നു. നിലവിൽ സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വർധിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. വിപണി വിലയിൽ 35% സബ്സിഡി നൽകി വില പുതുക്കും.

dot image
To advertise here,contact us
dot image