
കോട്ടയം: സംസ്ഥാന സര്ക്കാരിന്റെ കേന്ദ്രവിരുദ്ധ സമരത്തിനെതിരെ കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂര് രാധാകൃഷ്ണന്. ആത്മാഭിമാനമുള്ള ആരും ഡല്ഹി സമരത്തില് പങ്കെടുക്കില്ല. രാഷ്ട്രീയ ലാഭമുണ്ടാക്കാന് ആയുധമായി കേന്ദ്ര വിരുദ്ധ സമരത്തെ വിനിയോഗിക്കുകയാണെന്നും തിരുവഞ്ചൂര് പ്രതികരിച്ചു.
പ്രതിപക്ഷ എംഎല്എമാരെ ചവിട്ടിത്തേക്കുന്നവരാണ് ഈ സര്ക്കാര്. മോദിയുമായി അടുക്കുകയും അകലുകയും ചെയ്യുന്നവരാണ് മുഖ്യമന്ത്രിയും കൂട്ടരും. ഏത് നിമിഷവും ഇത് സംഭവിക്കാം. ഇന്ഡ്യ സഖ്യത്തിലേക്ക് ആദ്യം പ്രതിനിധിയെ അയക്കാന് സിപിഐഎം തയ്യാറാകണം. എന്നിട്ട് കേന്ദ്ര വിരുദ്ധ സമരം ഇന്ഡ്യ സഖ്യത്തിന് കരുത്തു പകരുമെന്ന് അവകാശപ്പെടാം. ഇന്ഡ്യ സഖ്യത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് ഈ സര്ക്കാര്. മൂന്നാം മുന്നണി മോഹം പൊളിഞ്ഞപ്പോഴാണ് ഇന്ഡ്യ സഖ്യ സ്നേഹം കാണിക്കുന്നതെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന് ആരോപിച്ചു.
സംസ്ഥാന സര്ക്കാരിന്റെ ഡല്ഹി സമരത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും അടക്കം രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്ക്കാര് മാത്രമല്ലെന്ന് വി ഡി സതീശന് പറഞ്ഞു. സര്ക്കാരിന്റെ ധൂര്ത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതെന്നും അതില് നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഡല്ഹി സമരമെന്നും സതീശന് ആരോപിച്ചു. കര്ണാടക സര്ക്കാര് നടത്തുന്നത് വേറെ സമരമാണ്. അതിനെ കേരളത്തിലെ കോണ്ഗ്രസ് പിന്തുണക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
'കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം സര്ക്കാരിന്റെ ധൂര്ത്തും കെടുകാര്യസ്ഥതയും'; വി ഡി സതീശന്കേരള സര്ക്കാര് ഡല്ഹിയില് നടത്തുന്ന സമരം തട്ടിപ്പാണെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . ജനങ്ങളുടെ കണ്ണില് പൊടിയിടാനുള്ള തന്ത്രമാണ് നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്സികളെ കണ്ട് മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണ്. രാഷ്ട്രീയ സമരത്തിന് മുഖ്യമന്ത്രി നിര്ബന്ധിതമായി. തിരഞ്ഞെടുപ്പില് നേട്ടമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഇത് കേരള ജനത തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.
ഡൽഹിയിലെ സമരം തട്ടിപ്പ്, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമെന്ന് രമേശ് ചെന്നിത്തല