
കോഴിക്കോട്:കരിപ്പൂർ വിമാനതാവളത്തിൽ വലിയ വിമാന സർവീസ് എത്താൻ ഇനിയും വൈകും. 'റെസ' നിർമ്മാണത്തിന് ശേഷം മാത്രമേ അനുമതി നൽകുകയൊള്ളൂ എന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ലോക്സഭയിലാണ് വ്യോമയാന വകുപ്പ് തീരുമാനമറിയിച്ചത്.
അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് ക്രൗഡ് ഫണ്ടിംഗ്; ധനസമാഹരണത്തിനായി പുതിയ പരിപാടികൾകരിപ്പൂർ വിമാനപകടത്തിന് പിന്നാലെ AAIB യുടെ റിപ്പോർട്ട് പ്രകാരം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 'റെസ'പൂർത്തിയായാൽ മാത്രമേ വലിയ വിമാനങ്ങൾ സുരക്ഷിതമാകൂ എന്നും വിമാനങ്ങൾക്ക് സർവ്വീസിനുള്ള അനുമതി നൽക്കാനാവുകയൊള്ളൂ എന്നുമാണ് സമിതിയുടെ റിപ്പോർട്ട്.
ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കാൻ ഉത്തരാഖണ്ഡ്; ഇന്ന് സഭയിൽ അവതരിപ്പിക്കുംറൺവേയുടെ രണ്ടറ്റത്തുമായി 240 മീറ്റർ വരുന്ന റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമ്മിക്കാൻ കരാറായിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകാൻ 19 മാസം കാലതാമസമെടുക്കും. 322 കോടി രൂപക്കാണ് ഹരിയാന ആസ്ഥാനമായുള്ള ഗവാര് കണ്സ്ട്രക്ഷന് കമ്പനി കരാര് ഉറപ്പിച്ചത്. ഇതിന് ശേഷം മാത്രമേ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് സർവീസ് അനുമതി ലഭിക്കൂ.