
May 16, 2025
01:01 PM
കോഴിക്കോട്: കോഴിക്കോട് എന്ഐടി പ്രൊഫസര് ഷൈജ ആണ്ടവന്റെ വീടിന് മുന്നില് ഡിവൈഎഫ്ഐ പ്രതിഷേധം. 'ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്സെയുടെതല്ല മാഡം' എന്ന ഫ്ളെക്സ് ഉയര്ത്തിയാണ് പ്രതിഷേധം. ഗോഡ്സെയെ പ്രകീര്ത്തിച്ച് ഫേസ്ബുക്കില് കമന്റിട്ടതിന് പിന്നാലെ അധ്യാപികക്കെതിരെ പ്രതിഷേധം ശക്തമാണ്.
ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ് അഫയേഴ്സ് കൗണ്സില് എന്ഐടി ഡയറക്ടറോട് ആവശ്യപ്പെട്ടു. എന്ഐടി വിദ്യാര്ത്ഥികളുടെ തിരഞ്ഞെടുക്കപ്പെട്ട ബോഡിയാണ് സ്റ്റുഡന്റ് അഫയേഴ്സ് കൗണ്സില്. കഴിഞ്ഞ ദിവസം ഗോഡ്സെയുടെ ചിത്രം കത്തിച്ച് എബിപിവി പ്രതിഷേധിച്ചിരുന്നു.
സംവരണത്തില് വലിയ വാഗ്ദാനവുമായി കോണ്ഗ്രസ്; '50 ശതമാനം മാത്രമെന്ന നിബന്ധന എടുത്തുകളയും''ഹിന്ദു മഹാസഭ പ്രവര്ത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്ന കുറിപ്പോടെ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില് കൃഷ്ണരാജ് എന്ന പ്രൊഫൈലില് നിന്നും പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന് കമന്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇവര് കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. പ്രൊഫസറുടെ എഫ് ബി കമന്റിനെതിരെ കെഎസ് യു ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചിരുന്നു.