
May 18, 2025
02:42 PM
കോഴിക്കോട്: ഗോഡ്സെയെ അനുകൂലിച്ച് ഫേസ്ബുക്കില് കമന്റ് ഇട്ടത് വിവാദമായതിന് പിന്നാലെ പ്രതികരിച്ച് എന്ഐടി പ്രൊഫസര് ഷൈജ ആണ്ടവന്. അഭിപ്രായത്തില് ഉറച്ച് നില്ക്കുന്നുവെന്നും ഗോഡ്സെയില് അഭിമാനം എന്ന കമന്റ് താന് തന്നെയാണ് പോസ്റ്റ് ചെയ്തതെന്നും ഷൈജ ആണ്ടവന് പറഞ്ഞു.
വൈ ഐ കില് ഗാന്ധി എന്ന പുസ്തകം വായിച്ചിരുന്നു. അതില് പറഞ്ഞ കാര്യങ്ങള് ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള് അത് അറിയേണ്ടതുണ്ട്. ഗോഡ്സെ പറഞ്ഞപ്പോഴാണ് പല യാഥാര്ത്ഥ്യവും നമ്മള് അറിഞ്ഞത്. ഗാന്ധിയെ കൊന്നതിന് ഗോഡ്സേക്ക് വധശിക്ഷ കിട്ടിയല്ലോ.
മറാത്ത സംവരണം: 'കഴിഞ്ഞ നവംബറിൽ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു'; ഛഗൻ ഭുജ്ബൽവയലന്സിനെ താന് അംഗീകരിക്കുന്നില്ല. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് കമന്റില് താനൊന്നും പറഞ്ഞിട്ടില്ലെന്നും ഷൈജ ആണ്ടവന് കൂട്ടിച്ചേര്ത്തു. ഷൈജയ്ക്കെതിരെ കുന്നമംഗലം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഐപിസി 153 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്ഐ കെഎസ്യു, എം എസ് എഫ് എന്നിവര് ഷൈജക്കെതിരെ പരാതി നല്കിയിരുന്നു.
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില് ഷൈജ ആണ്ടവന് ഗാന്ധി നിന്ദ നടത്തിയെന്നാണ് പരാതി. നാഥുറാം ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില് അഭിമാനം എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. വിവാദമായതിന് പിന്നാലെ എന്ഐടി പ്രൊഫസര് കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.