വിഴിഞ്ഞം തുറമുഖ നിര്മാണം; 400 കോടി സര്ക്കാര് ഉടന് നല്കണമെന്ന് അദാനി ഗ്രൂപ്പ്

പുലിമുട്ട് നിര്മിച്ച വകയില് 400 കോടി രൂപ സര്ക്കാര് നല്കാനുണ്ട്

dot image

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിര്മാണത്തില് സര്ക്കാര് ഫണ്ടിന് സമ്മര്ദം ശക്തമാക്കി അദാനി ഗ്രൂപ്പ്. പുലിമുട്ട് നിര്മിച്ച വകയില് 400 കോടി രൂപ സര്ക്കാര് നല്കാനുണ്ട്. ഈ പണം ഉടന് നല്കണമെന്ന് അദാനി ഗ്രൂപ്പ് സര്ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിസന്ധി നിലനില്ക്കെ സഹകരണ കണ്സോര്ഷ്യം രൂപീകരിച്ച് അദാനി ഗ്രൂപ്പിന് തുക നല്കാന് ഒരുങ്ങുകയാണ് സര്ക്കാര്. 350 കോടി രൂപ സഹകരണ കണ്സോര്ഷ്യം വഴി സ്വരൂപിക്കാന് തുറമുഖ മന്ത്രി വിഎന് വാസവന് നിര്ദേശം നല്കി.

എനിക്ക് ഇട്ട വില വെറും 2400, ഇനി ബുദ്ധിമുട്ടിക്കരുത്; അക്കാദമിക്കെതിരെ ബാലചന്ദ്രന് ചുള്ളിക്കാട്

അദാനി ഗ്രൂപ്പിന് നല്കേണ്ട 400 കോടിയില് 100 കോടി ധനവകുപ്പ് നല്കും. ബാക്കി തുക സഹകരണ കണ്സോര്ഷ്യം വഴി സ്വരൂപിക്കാനാണ് നീക്കം. ഈ വര്ഷം മെയ് മാസം നിര്മാണം പൂര്ത്തിയാക്കി ഡിസംബറിനുള്ളില് വിഴിഞ്ഞം തുറമുഖം കമ്മീഷന് ചെയ്യുമെന്നാണ് സര്ക്കാര് പറയുന്നത്.

dot image
To advertise here,contact us
dot image