
/topnews/kerala/2024/02/01/suspension-for-investigating-officer-in-vandiperiyar-case
തിരുവനന്തപുരം: വണ്ടിപ്പെരിയാറില് പെണ്കുട്ടിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. എസ്എച്ച്ഒ ടി ഡി സുനില് കുമാറിനെ സസ്പെന്ഡ് ചെയ്തു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനില്കുമാറിനെ സസ്പെന്ഡ് ചെയ്ത് ഉത്തരവിറക്കിയത്.
സുനില്കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണം. കേസില് പ്രതിയായ അര്ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവില് അന്വേഷണത്തിലുണ്ടായ വീഴ്ചകള് ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് പ്രതിയ്ക്ക് ഒപ്പം നിന്നുവെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കുടുംബവും ആവശ്യപ്പെട്ടിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭയില് വിമര്ശിച്ചിരുന്നു. എറണാകുളം റൂറല് അഡീഷനല് പൊലീസ് സൂപ്രണ്ടായിരിക്കും ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തുക.