അസമില് ബട്ടദ്രവ സത്രം സന്ദര്ശിക്കാനെത്തിയ രാഹുല് ഗാന്ധിയെ തടഞ്ഞു; 'എന്ത് തെറ്റാണ് ഞാന് ചെയ്തത്'

ക്ഷേത്ര ദര്ശനത്തില് നിന്ന് തന്നെ തടയാന് എന്ത് തെറ്റാണ് താന് ചെയ്തതെന്ന് രാഹുല് ഉദ്യോഗസ്ഥരോട് ചോദിച്ചു.

dot image

ഗുവാഹത്തി: ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദര്ശിക്കാനെത്തിയ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര് തടഞ്ഞു. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര് തടഞ്ഞു. ക്ഷേത്ര ദര്ശനത്തില് നിന്ന് തന്നെ തടയാന് എന്ത് തെറ്റാണ് താന് ചെയ്തതെന്ന് രാഹുല് ഉദ്യോഗസ്ഥരോട് ചോദിച്ചു.

'എന്താണ് സഹോദരാ പ്രശ്നം?, ക്ഷേത്രത്തിനുള്ളില് പ്രവേശിപ്പിക്കാതിരിക്കാന് താനെന്ത് തെറ്റാണ് ചെയ്തത്?', രാഹുല് ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു.

രാഹുല് ഗാന്ധിക്ക് മൂന്ന് മണിക്ക് ശേഷം ക്ഷേത്രം സന്ദര്ശിക്കാമെന്നാണ് ഭാരവാഹികള് അറിയിച്ചത്. ഈ തീരുമാനത്തോട് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് പ്രതികരിച്ചു. എല്ലാവരും പോകുന്നുണ്ടല്ലോ, പിന്നെന്താണ് രാഹുല് ഗാന്ധിയെ മാത്രം തടയുന്നതെന്നാണ് കെ സി വേണുഗോപാല് പ്രതികരിച്ചത്.

dot image
To advertise here,contact us
dot image