
May 15, 2025
01:15 AM
തിരുവനന്തപുരം: എസ്എസ്എല്സി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര് അച്ചടിക്കാന് പണം പിരിക്കുന്നതിനെതിരെ കെഎസ്യു പ്രക്ഷോഭത്തിലേക്ക്. 23ന് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും കെഎസ്യു പ്രതിഷേധ മാര്ച്ച് സംഘടിപ്പിക്കും. തെരുവുകളില് ഭിക്ഷ യാചിച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനതല പ്രതിഷേധം എറണാകുളത്ത് പ്രസിഡണ്ട് അലോഷി സേവ്യറിന്റെ നേതൃത്വത്തില് നടക്കും.
റാം കെ നാം ഡോക്യുമെന്ററി പ്രദര്ശനം തടഞ്ഞു; ബിജെപിക്കാര് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്ഥികള്ചോദ്യപേപ്പര് അച്ചടിക്കാന് പണമില്ലെങ്കില് വിദ്യാര്ത്ഥികളില് നിന്നും പിരിക്കുന്നത് അംഗീകരിക്കില്ലെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന് പറഞ്ഞു. സര്ക്കാരിന് പണമില്ലെങ്കില് വിദ്യാര്ത്ഥികളില് നിന്നും അത് പിരിക്കേണ്ട സാഹചര്യമില്ല. അതിന് സര്ക്കാര് മുതിര്ന്നാല് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധം രൂപപ്പെടും. അടിയന്തിരമായി ഈ ഉത്തരവ് പിന്വലിക്കാന് സര്ക്കാരിനോട് ആവശ്യപ്പെടുന്നു. അതിന് അധികാരികള് അടിയന്തിരമായി തയ്യാറായില്ലെങ്കില് പ്രതിഷേധ സൂചകമായി ജില്ല കേന്ദ്രങ്ങളില് സര്ക്കാരിന് വേണ്ടി ഭിക്ഷ യാചിച്ചു കൊണ്ട് ചട്ടി എടുക്കാന് കെഎസ്യു മുന്നിട്ടിറങ്ങും. തുടര്ന്നു ഭിക്ഷ യാചിക്കല് സമരം സംസ്ഥാന തലത്തില് വ്യാപിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര് കൂട്ടി ചേര്ത്തു.
'കരുവന്നൂര് കേസിലെ അന്വേഷണം എന്തായി'; റിപ്പോര്ട്ട് ഉടന് സമര്പ്പിക്കണമെന്ന് ഇഡിയോട് ഹൈക്കോടതിഉത്തരവ് എത്രയും പെട്ടെന്ന് പിന്വലിച്ചില്ലെങ്കില് കൂടുതല് ശക്തമായ സമരപരിപാടികള് സംഘടിപ്പിക്കാനാണ് കെഎസ്യു തീരുമാനം. ചോദ്യപേപ്പര് അച്ചടിക്കാന് വിദ്യാര്ത്ഥികളില് നിന്നും പത്ത് രൂപ വീതം പിരിച്ചെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്ദ്ദേശം.