
പത്തനംതിട്ട: 2023-24 വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ 357.47 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 10.35 കോടി രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായത്. 50 ലക്ഷം ഭക്തരാണ് ഈ വർഷം ശബരിമലയിൽ എത്തിയത്.
കഴിഞ്ഞവർഷം ഇത് 347,12,16, 884 രൂപയായിരുന്നു. ഈ വർഷം 10, 35, 55,025 രൂപയുടെ വർദ്ധനയാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പനയിലൂടെ 146,99, 37,700 രൂപയും അപ്പം വിൽപ്പനയിലൂടെ 17,64,77, 795 രൂപയും വരുമാനമായി ലഭിച്ചു. കാണിയ്ക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.
മാത്യു കുഴൽനാടനെതിരെ ഗുരുതര കണ്ടെത്തലുകൾ; ഭൂമിയിലെ ക്രയവിക്രയങ്ങളിൽ ക്രമക്കേടെന്ന് വിജിലൻസ്ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർദ്ധന ഉണ്ടായിട്ടുണ്ട്. 50,06,412 ഭക്തരാണ് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു. 44,16, 219 ഭക്തരാണ് ഇത്തവണ അധികമായി വന്നത്. മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴു മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നതായും എല്ലാ വകുപ്പുകളുടെയും ഏകോപനം ഉണ്ടായതായും ദേവസ്വം ബോർഡ് പ്രസിഡൻറ് വ്യക്തമാക്കി