
ഇടുക്കി: വിജിലൻസിന് മുന്നിൽ ഹാജരാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഏത് അന്വേഷണവുമായും സഹകരിക്കും. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് തനിക്കെതിരെ അന്വേഷണം വന്നത്. പിണറായിക്ക് മുന്നിൽ സിപിഐഎം കീഴടങ്ങിയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിജിലൻസ് നോട്ടീസ് അയച്ചത്. മുട്ടം വിജിലൻസ് ഓഫിസിൽ ഹാജരാകണമെന്നാണ് ആവശ്യം. ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്നാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതി.
2023 സെപ്തംബറിലാണ് വിജിലന്സ് അന്വേഷണത്തിന് സര്ക്കാര് ഉത്തരവിട്ടത്. ചിന്നക്കനാലിലെ ഒരേക്കര് പതിനൊന്നര സെന്റ് സ്ഥലമിടപാടിലാണ് അന്വേഷണം. സ്ഥലം വില്പ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനായിരുന്നു സര്ക്കാര് നിര്ദേശം. വിവാദങ്ങള്ക്കിടയിലും മാത്യു കുഴല്നാടന്റെ റിസോര്ട്ടിന് ചിന്നക്കനാല് ഗ്രാമപഞ്ചായത്ത് ലൈസന്സ് പുതുക്കി നല്കിയിരുന്നു. റിസോര്ട്ടിന് പൊലൂഷനും പൊലീസ് ക്ലീയറന്സ് സര്ട്ടിഫിക്കറ്റുമുള്ളതിനാല് ലൈസന്സ് പുതുക്കി നല്കുന്നതിന് തടസമില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
ചിന്നക്കനാല് ഭൂമിയിടപാട് കേസ്: മാത്യു കുഴൽനാടൻ എംഎൽഎ ഇന്ന് വിജിലൻസിന് മുമ്പിൽ ഹാജരാകുംഎംഎല്എയുടെ റിസോര്ട്ടിന്റെ ഭാഗമായ കെട്ടിടങ്ങള്ക്ക് എന്ഒസി നല്കാന് റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്ന് ക്രമവിരുദ്ധ ഇടപെടലുണ്ടായെന്നായിരുന്നു വിവാദം. ഇതിനുപിന്നാലെയാണ് റിസോര്ട്ടിന്റെ ലൈസന്സ് പുതുക്കി നല്കിയത്.