പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, ശരണം വിളികളോടെ ജ്യോതി ദർശിച്ച് ഭക്തർ

ശരണം വിളികളോടെ ഭക്തർ മരജ്യോതി ദർശിച്ചു

dot image

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ഇന്ന് ശബരിമലയിലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. ആയിരക്കണക്കിന് ഭക്തരാണ് ജ്യോതി ദർശിക്കാൻ ശബരിമലയിൽ എത്തിയത്. ഭക്തിസാന്ദ്രമായി കൂപ്പുകൈകളോടെ ശരണം വിളികളോടെ ഭക്തർ മരജ്യോതി ദർശിച്ചു. ഘോഷയാത്രയായി പന്തളത്തുനിന്നെത്തിച്ച തിരുവാഭരണങ്ങൾ വൈകിട്ടോടെ സന്നിധാനത്തെത്തി. ആഭരണങ്ങൾ അയ്യപ്പനെ അണിയിച്ച ശേഷം ദീപാരാധന. സർവ്വാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിച്ച് ഇനി ഭക്തർ മലയിറങ്ങും.

മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്ക്ക് സന്നിധാനത്ത് തുടക്കമായത്. വൈകിട്ട് 6.30 ഓടെ തിരുവാഭരണവുമായി പതിനെട്ടാം പടി കയറി. പന്തളത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങൾ അയ്യപ്പന് ചാർത്തിയ ശേഷം ദീപാരാധന. പിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. 10 വ്യൂ പോയിന്റുകളാണ് മകരജ്യോതി ദർശിക്കാൻ ഒരുക്കിയത്. പുല്ലുമേട്ടിലും ജ്യോതി ദർശിക്കാൻ സൌകര്യമൊരുക്കിയിരുന്നു. ആയിരക്കണക്കിന് പേർ ഇവിടെ നിന്ന് ജ്യോതി ദർശിച്ചു. പുല്ലുമേടിന് പുറമെ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

dot image
To advertise here,contact us
dot image