'വീരാരാധന മാർക്സിസത്തോട്, അഗ്നിക്ക് പകരം സൂര്യൻ'; വ്യക്തിപൂജയല്ലെന്ന് എം വി ഗോവിന്ദൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന ആരോപണത്തിൽ ഉറച്ച് എം വി ഗോവിന്ദൻ.

dot image

കണ്ണൂർ: പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളും എം ടി വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ സംബന്ധിച്ച വിവാദങ്ങളും രാഷട്രീയപ്രേരിതമെന്ന് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. ഏത് വിമർശനത്തെയും പരിശോധിക്കാൻ സിപിഐഎം തയ്യാറാണെന്നും എം വി ഗോവിന്ദൻ റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ പറഞ്ഞു. എം ടി ഇക്കാര്യങ്ങൾ ആദ്യമായി പറഞ്ഞത് 1998 ലാണ്. എം ടി പറഞ്ഞത് എൽഡിഎഫ് സർക്കാരിനെക്കുറിച്ചല്ല. ഈ കാര്യങ്ങൾ എല്ലാ കാലത്തും പ്രസക്തമാണെന്നും എം വി ഗോവിന്ദൻ.

'മുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ച തന്റെ പദപ്രയോഗം കൃത്യമാണ്. അഗ്നി എന്നതിന് പകരം സൂര്യൻ എന്ന് ഉപയോഗിച്ചു. വീരാരാധന മാർക്സിസത്തോട് മാത്രം. വീരാരാധന പലരീതിയിൽ പ്രകടിപ്പിക്കാറുണ്ട്'. ലെനിനോടും സ്റ്റാലിനോടുമെല്ലാം അത്തരത്തിൽ വീരാരാധന പ്രകടിപ്പിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എക്സാലോജിക്കിനെതിരായ അന്വേഷണത്തിലും എം വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കി. ഏത് അന്വേഷണവും വരട്ടെ, നേരിടുമെന്നും ഭയമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

അയോധ്യ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിശ്വാസികൾ അമ്പലത്തിൽ പോകുന്നതിന് സിപിഐഎം എതിരല്ലെന്നും എന്നാൽ ഉദ്ഘാടനത്തിന് പിന്നിലെ രാഷ്ട്രീയം വർഗീയതയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 2025ൽ മാത്രമേ പണി പൂർത്തിയാകൂ എന്ന് ബിജെപി തന്നെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ധൃതിപ്പെട്ട് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന ആരോപണത്തിൽ ഉറച്ച് എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. കോടതി തന്നെയാണ് വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് അയച്ചത്. സീലും പേരുമില്ലാത്ത മെഡിക്കൽ സർട്ടിഫിക്കറ്റാണ് നൽകിയത്. അതുകൊണ്ടാണ് വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് അയച്ചത്. എം വി ഗോവിന്ദൻ പറഞ്ഞു.

കൊച്ചിയിലെ റീഗൽ ഫ്ലാറ്റിൻ്റെ ഇല്ലാത്ത വഴി: ആധാരത്തിൽ തിരിമറി നടത്തി

കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷത്തെ ഇപ്പോൾ ക്ഷണിക്കുന്നതെന്നും എം വി ഗോവിന്ദൻ. ഞങ്ങൾ അവരെ തള്ളിക്കളയുന്നില്ല, അവരാണ് തള്ളിക്കളയുന്നത്. ക്ഷണം ആത്മാർഥമായാണ് എന്നും എം വി ഗോവിന്ദന് പറഞ്ഞു.

dot image
To advertise here,contact us
dot image