'സാഹിത്യകാരന്മാരുടെ പരാമർശങ്ങൾ മുഖവിലയ്ക്കെടുക്കുന്ന പാർട്ടിയാണ് സിപിഐഎം': എ കെ ബാലൻ

തെറ്റ് തിരുത്തൽ പ്രക്രിയ സിപിഐഎമ്മിന്റെ അജണ്ടയാണ്. ഇന്ത്യയിലെ മറ്റൊരു പാർട്ടിക്കും അത് അവകാശപ്പെടാൻ സാധിക്കില്ലെന്ന് എ കെ ബാലൻ പറഞ്ഞു.

dot image

തിരുവനന്തപുരം: സാഹിത്യകാരന്മാരുടെ പരാമർശങ്ങൾ മുഖവിലയ്ക്കെടുക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് എ കെ ബാലൻ. പാർട്ടി സെക്രട്ടറി അക്കാര്യത്തിൽ വ്യക്തത വരുത്തിയതാണ്. പാർട്ടിയിലെ നേതാക്കൾക്കും, പ്രവർത്തകർക്കും പറ്റുന്ന പിശക് തിരുത്താൻ സിപിഐഎമ്മിൽ പ്രത്യേക സംവിധാനം ഉണ്ടെന്നും എ കെ ബാലൻ പറഞ്ഞു.

തെറ്റ് തിരുത്തൽ പ്രക്രിയ സിപിഐഎമ്മിന്റെ അജണ്ടയാണ്. ഇന്ത്യയിലെ മറ്റൊരു പാർട്ടിക്കും അത് അവകാശപ്പെടാൻ സാധിക്കില്ല. എംടിയുടെയും എം മുകുന്ദന്റെയും പരാമർശങ്ങളെല്ലാം തെറ്റ് തിരുത്തൽ പ്രക്രിയ നടത്തുമ്പോൾ പാർട്ടി പരിശോധിക്കും. സിപിഐഎം ജനവികാരങ്ങൾ മാനിച്ചുകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സിപിഐഎം ജനങ്ങളുടെ മുമ്പിൽ ഉണ്ടാവും. എംടിയെ സിപിഐഎമ്മിന്റെ ചെരിപ്പ് നക്കിയെന്ന് പരാമർശിച്ചവരാണ് ഇപ്പോൾ എംടിയെ പുകഴ്ത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സാഹിത്യകാരന്മാരുടെ ഇത്തരം പരാമർശങ്ങളിൽ യാതൊരു വിഷമതകളും സിപിഐഎമ്മിനില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image