പ്രൊഫസർ എം കെ സാനു എഴുതിയ 'മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം'; പുസ്തകം പ്രകാശനം ചെയ്തു

എം കെ സാനുവിന്റെ പേരിലുള്ള പുരസ്കാരം എം ടി വാസുദേവൻ നായർക്ക് സമർപ്പിച്ചു

dot image

കൊച്ചി: പ്രൊഫസർ എം കെ സാനു എഴുതിയ 'മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം' കൊച്ചിയിൽ പ്രകാശനം ചെയ്തു. സംവിധായകൻ സത്യൻ അന്തിക്കാട് സംഗീത സംവിധായകൻ എം ജയചന്ദ്രന് നൽകിയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. ആദ്യ പ്രതി മോഹൻലാൽ അമൃത ചീഫ് പ്രോജക്ട് കൺട്രോളർ സുരേഷ്കുമാറിന് നൽകി.

മുന് മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു

എം കെ സാനുവിന്റെ പേരിലുള്ള പുരസ്കാരം എം ടി വാസുദേവൻ നായർക്ക് അദ്ദേഹത്തിന്റെ അഭാവത്തിൽ മോഹൻലാൽ സമർപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് എംടിയുടെ ശബ്ദസന്ദേശം എത്തിയിരുന്നു. പുരസ്കാരം എംടിയുടെ കോഴിക്കോടുള്ള വീട്ടിൽ എത്തിക്കും.

ശബരിമലയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; തിരുവാഭരണ ഘോഷയാത്ര തുടരുന്നു

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന ചടങ്ങിൽ അമൃതയിലെ ന്യൂറോവിഭാഗം മേധാവി ഡോ. ആനന്ദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ എം കെ സാനു പുസ്തകാവലോകനം നടത്തി. തോമസ് ഡൊമനിക് പുസ്തക പരിചയം നടത്തി.

dot image
To advertise here,contact us
dot image