
മാനന്തവാടി: പിണറായി വിജയന് സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്. പിണറായി സര്ക്കാരിന്റെ കുടിശിക മറ്റൊരു സര്ക്കാരും കേരളത്തില് ഇതുവരെ വരുത്തിയിട്ടില്ലെന്നും അഴിമതിക്കാരായ ഭരണകൂടത്തെ താഴെയിറക്കാതെ ഇനി വിശ്രമമില്ലെന്നും വി ഡി സതീശന് പറഞ്ഞു.
പിണറായി വിജയന് വീട്ടില് ഒരു പെട്ടി വെച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ അഴിമതിയിലെയും പണം ഈ മാജിക് ബോക്സിലേക്കാണ് വരുന്നത്. അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാം ജനങ്ങളുടെ തലയിലായിരിക്കുകയാണ്. നവകേരള സദസ് നടക്കുന്നതിനിടെ നാല് കര്ഷകരാണ് കേരളത്തില് ആത്മഹത്യ ചെയ്തത്. ഖജനാവില് അഞ്ചു പൈസയില്ല.
'വീരാരാധനയിലൂടെയാണ് ഹിറ്റ്ലർ ഉണ്ടായത്'; എംടിയുടെ വിവാദ പ്രസംഗത്തിൽ സക്കറിയസാമൂഹ്യ സുരക്ഷ പദ്ധതികള് എല്ലാം നിലച്ചു. ആരോഗ്യകിരണം പദ്ധതി നിര്ത്തിവെച്ചു. ആശുപത്രികളില് മരുന്നുമില്ല. എല്ഡിഎഫിന്റെ പൊയ്മുഖം തുറന്ന് കാട്ടാനാണ് യുഡിഎഫിന്റെ ജന വിചാരണ സദസെന്നും വി ഡി സതീശന് വ്യക്തമാക്കി. പിണറായിക്കുള്ള താക്കീതാണ് ഇന്നലെ എംഡി വാസുദേവന് നായര് നല്കിയതെന്നും അദ്ദേഹം ആവര്ത്തിച്ചു. എംടി രാജ്യത്തിന്റെ ഔന്നിത്യമാണെന്നും എംടിയുടെ വാക്കുകള് ശ്രദ്ധയോടെ കേള്ക്കണമെന്നും വി ഡി സതീശന് നേരത്തെ പ്രതികരിച്ചിരുന്നു.
എം ടി പറഞ്ഞതിൽ പുതുമയില്ലെന്ന് സിപിഐഎം വിലയിരുത്തല്; വിവാദത്തിൽ കക്ഷിചേരേണ്ടെന്ന് നിലപാട്എംടിയുടെ വാക്കുകള് ഒരു കാരണവശാലും ബധിര കര്ണത്തില് പതിക്കരുത്. കാലം ആവശ്യപ്പെടുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. സര്ക്കാരിന് സ്തുതിഗീതം പാടുന്നവര് അത് കേള്ക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. മാര്ക്സിനെയും ഇഎംഎസിനെയും പരാമര്ശിച്ചതോടെ എംടി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായി. പ്രതിഷേധിക്കാന് ഉള്ള അവകാശം അടിച്ചമര്ത്തുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുമ്പോള് എംടി യെ പോലെ ഒരാള് പ്രതികരിച്ചതില് സന്തോഷമെന്നും വി ഡി സതീശന് പറഞ്ഞിരുന്നു.