
/topnews/kerala/2024/01/11/the-family-of-a-farmer-who-committed-suicide-because-of-paddy-non-payment-was-given-a-forfeiture-notice
ആലപ്പുഴ: നെല്ലിൻ്റെ പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്. നവംബർ 14 ന് കോർപ്പറേഷനിറക്കിയ നോട്ടീസ് കുടുംബത്തിന് ലഭിക്കുന്നത് രണ്ട് ദിവസം മുൻപാണ്. അലപ്പുഴ തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിൻ്റെ കുടുംബമാണ് ജപ്തി ഭീഷണി നേരിടുന്നത്. പ്രസാദിൻ്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. 2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴിൽ വായ്പയായി ഇവർ ലോൺ എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു.11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം നവംബറിലാണ് തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം വിഷം കഴിച്ചത്. നെല്ല് സംഭരിച്ചതിന്റെ വിലയായി കിട്ടിയ പിആർഎസ് വായ്പയുടെ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പായിരുന്നു പ്രസാദം പാടത്ത് വിത്തിറക്കിയത്. വളത്തിനും പറിച്ചുനടിലിനുമായി ബാങ്കില് വായ്പക്ക് അപേക്ഷ നല്കിയിരുന്നു. എന്നാല് സിബില് സ്കോര് കുറവാണെന്ന് പറഞ്ഞ് ബാങ്ക് അധികൃതര് വായ്പ നിഷേധിച്ചു എന്നായിരുന്നു.