'സിപിഐഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നു'; വിമര്ശിച്ച് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി.

dot image

കൊച്ചി: നവകേരള സദസ്സിലെ പ്രതിഷേധത്തിൽ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിച്ചാൽ തിരിച്ചടിക്കുമെന്നാണ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പ്രവർത്തകരെ ആക്രമിച്ച പൊലീസിന് ഗുഡ് സർവീസ് നൽകുന്നത് പ്രതിപക്ഷത്തിനെ പരിഹസിക്കലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാമക്ഷേത്രം പരിപാടിയിൽ പങ്കെടുക്കേണ്ട തീരുമാനം ദേശീയ നേതൃത്വം തീരുമാനിക്കും. സിപിഐഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.

സുപ്രഭാതം മുഖപത്രത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്ശനം ഉന്നയിച്ചു. കാള പെറ്റു എന്ന് കരുതി കയർ എടുക്കരുത്. മുസ്ലിം ലീഗ് നിലപാട് അഭിനന്ദനാർഹം. കുഞ്ഞാലിക്കുട്ടിയെയും സാദിഖലി തങ്ങളെയും അഭിനന്ദിക്കുന്നു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാത്ത പ്രതികരണമാണെന്നും വി ഡി സതീശന് പറഞ്ഞു.

പുന്നപ്ര പാർട്ടി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കി, പിന്നിൽ പ്രധാന നേതാക്കളോ?

അതേസമയം, പ്രതിപക്ഷ നേതാവിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. നവ കേരള സദസ് വൻ വിജയമാണെന്നും അതിൽ പ്രതിപക്ഷവും പങ്ക് വഹിച്ചെന്നും മന്ത്രി. ഉത്സവം തല്ലിപ്പിരിക്കൻ ശ്രമിക്കുന്ന പോലെയായിരുന്നു പ്രതിപക്ഷ ശ്രമം. പ്രതിപക്ഷ നേതാവ് ആ നിലപാട് തുടരുന്നത് നല്ലതാണെന്നും ആളുകൾ വാശിയോടെ പരിപാടിയിൽ പങ്കെടുക്കുമെന്നും റിയാസിന്റെ മറുപടി.

dot image
To advertise here,contact us
dot image