
May 16, 2025
04:30 AM
തിരുവനന്തപുരം: നവകേരള സദസ്സ് ലക്ഷ്യമിട്ടതുപോലെ നടന്നുവെന്ന് മന്ത്രി കെ രാജൻ. നവകേരള സദസ്സിലെ പരാതികൾ വിവിഐപി പരിഗണനയിൽ പരിഹരിക്കും. സർക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നവകേരള സദസ്സിനിടെ ഗവർണ്ണറുടെ ചില ക്രാഷ് ലാന്റിങ് ഉണ്ടായി. ബില്ലുകൾ ഗവർണ്ണർ കോൾഡ് സ്റ്റോറേജിൽ വെക്കുന്നു. ഇതില് പ്രതിപക്ഷത്തിന്റെ നിലപാട് എന്താണെന്നും കെ രാജൻ ചോദിച്ചു. പ്രതിപക്ഷം ബഹിഷ്കരണ പക്ഷമായെന്നും മന്ത്രി പരിഹസിച്ചു. മന്ത്രിസഭാ പുനഃസംഘടന ബഹിഷ്കരിക്കുമ്പോൾ പ്രതിപക്ഷം ആത്മ പരിശോധന നടത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ബൊക്കെ; ഗിന്നസ് റെക്കോർഡിൽ ഖത്തർകല്യാശേരി പ്രശ്നത്തിൽ മാത്രമാണ് 'രക്ഷാ പ്രവർത്തനം' എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചത്. അക്രമത്തിന്റെ കോഡായി ഇതിനെ കാണേണ്ടതില്ലായെന്നും മന്ത്രി പറഞ്ഞു. ബിജെപിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ തരാനുള്ള പണം നൽകട്ടേയും അദ്ദേഹം കൂട്ടിച്ചേർത്തു.