സംസ്ഥാനത്ത് ഒറ്റ ദിവസം 200 പേർക്ക് കൊവിഡ് പോസിറ്റീവ്; ആകെ ആക്ടീവ് രോഗികൾ 3,096

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായാണ് കൂടുതല് പേരും ആശുപത്രികളില് എത്തുന്നത്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ആക്ടീവ് രോഗികളുടെ എണ്ണം 3,096 ആയി. ഒമിക്രോണും വകഭേദമായ ജെഎന്1 ഉം ആണ് സംസ്ഥാനത്ത് പടരുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായാണ് കൂടുതല് പേരും ആശുപത്രികളില് എത്തുന്നത്. ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വര്ധനയുണ്ട്.

രാജ്യത്ത് കഴിഞ്ഞ ദിവസം 628 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുകയാണെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ നേരത്തെ പ്രതികരിച്ചിരുന്നു.

നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

സംസ്ഥാനങ്ങൾ പരിശോധന വേഗത്തിലാക്കുകയും അവരുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഓരോ ദിവസവും ശരാശരി മൂന്ന് മുതൽ നാല് വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

dot image
To advertise here,contact us
dot image