
കോട്ടയം: മാധ്യമങ്ങൾക്കും സിനിമകൾക്കും എതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. സഭയെ മാധ്യമങ്ങൾ ഇരുട്ടിൻ്റെ മറവിൽ നിർത്തുകയാണെന്നും സഭയുടെ നന്മകൾ മാധ്യമങ്ങൾ പറയുന്നില്ലെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
ക്രൈസ്തവസഭയെ വെറും വിദ്യാഭ്യാസ കച്ചവടക്കാരായിട്ടാണ് ചിത്രീകരിക്കുന്നത്. സഭയെ അപമാനിക്കുന്ന ചലച്ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമാതാക്കളെ കിട്ടുന്ന കാലമാണിത്. സഭയ്ക്ക് എതിരെയുള്ള വാർത്തകൾക്ക് സ്പോണ്സര്മാരെ കിട്ടാനും ഒരു പഞ്ഞമില്ലാത്ത കാലമാണെന്ന് തിരിച്ചറിയണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
'ദിശാബോധമുള്ളവരെ നയിക്കാന് കഴിയുന്ന നേതാവ്'; ശശി തരൂരിനെ പുകഴ്ത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ്മമ്മൂട്ടി അഭിനയിച്ച സിനിമയിലെ ഹോമോ സെക്ഷ്വാലിറ്റിയെ മഹത്വവത്ക്കരിക്കുന്ന എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികൾ ആയത് എന്തുകൊണ്ടാണെന്നും സിനിമയുടെ കഥാപശ്ചാത്തലം ക്രൈസ്തവ ദേവലായങ്ങൾ ആയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വേറെ ഏതെങ്കിലും മതത്തിൻ്റെ പശ്ചാത്തലത്തിൽ ആ സിനിമ എടുത്തിരുന്നെങ്കിൽ സിനിമ തീയേറ്റർ കാണില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവരുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണെന്നും നമ്മുടെ സംസ്കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങൾ ഉണ്ടാകുമ്പോൾ ജാഗ്രത വേണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.