നവകേരള ബസില് ഏറ്റവും കൂടുതല് സന്തോഷിച്ചത് സിഎം;കൂട്ടായ്മയുടെ യാത്രയായിരുന്നു: മന്ത്രി സജി ചെറിയാൻ

'എല്ലാവരും കൂട്ടായി സന്തോഷം പങ്കിട്ടു'

dot image

കൊച്ചി: നവകേരള ബസിലെ യാത്രയെക്കുറിച്ച് റിപ്പോർട്ടർ ടിവിയോട് തുറന്നുപറഞ്ഞ് മന്ത്രി സജി ചെറിയാൻ. ഒരു കുടുംബം എങ്ങനെ യാത്ര ചെയ്യുന്നോ അതേ സന്തോഷത്തിലാണ് യാത്ര ചെയ്തത്. എല്ലാവരും കൂട്ടായി സന്തോഷം പങ്കിട്ടു. ഒരോ ദിവസവും 16 മണിക്കൂറോളം എല്ലാ മന്ത്രിമാരും വർക്ക് ചെയ്തു. പക്ഷെ വളരെ എനർജിയോടുകൂടിയാണ് എല്ലാവരും നിന്നതെന്നും സന്തോഷകരമായ നിമിഷങ്ങളായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകൾ

ബസിനുള്ളിൽ പാട്ടുപാടി. പി പ്രസാദിന്റെ മിമിക്രി ഉണ്ടായിരുന്നു. എല്ലാ ദിവസവും പ്രസാദിന്റെ മിമിക്രി ഉണ്ടായിരുന്നു. ഗംഭീരമായിരുന്നു അത്. സാധാരണ അധികം സംസാരിക്കാതെ മസിൽ പിടിക്കുന്ന ആളുകളുണ്ടായിരുന്നു. അവർവരെ ഇതിൽ പങ്കാളികളായി. എല്ലാവരും അവരവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ സന്തോഷിച്ചത് സിഎം ആണ് എന്നാണ്.

ഇതൊക്കെ കണ്ട് അദ്ദേഹം വളരെ ആസ്വദിച്ചു. ഒരു കുടുംബം എങ്ങനെ യാത്ര ചെയ്യുന്നുവോ അതേ സന്തോഷത്തിൽ യാത്ര ചെയ്തു. കൂട്ടായി സന്തോഷം പങ്കിട്ടു. കുടുംബാന്തരീക്ഷത്തിലുള്ള യാത്ര ആയിരുന്നതിനാൽ വിഷമം ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഒരോ ദിവസവും 16 മണിക്കൂറോളം വർക്ക് ചെയ്തു. പക്ഷെ വളരെ എനർജിയോടുകൂടിയാണ് എല്ലാവരും നിന്നത്. നമുക്കെല്ലാം സന്തോഷകരമായ നിമിഷങ്ങളായിരുന്നു ഈ ദിവസങ്ങളെല്ലാം.

dot image
To advertise here,contact us
dot image