ലിറ്ററേച്ചര് ഫെസ്റ്റിവലുമായി യൂത്ത് കോണ്ഗ്രസും

രാജ്ഭവന് വളയല് സമരവും തീരുമാനിച്ച യൂത്ത് കോണ്ഗ്രസ് സിപിഐഎം മാതൃകയില് റിപ്പോര്ട്ടിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

dot image

തിരുവനന്തപുരം: ലിറ്ററേച്ചര് ഫെസ്റ്റിവല് സംഘടിപ്പിക്കാന് തീരുമാനിച്ച് യൂത്ത് കോണ്ഗ്രസും. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മെയ് മാസത്തില് കോഴിക്കോട് ലിറ്ററേച്ചര് ഫെസ്റ്റിവല് സംഘടിപ്പിക്കാനാണ് നെയ്യാറില് ചേര്ന്ന യൂത്ത് കോണ്ഗ്രസ് കേന്ദ്ര സ്റ്റേറ്റ് സെന്ട്രല് എക്സിക്യൂട്ടീവിലാണ് ഈ തീരുമാനം.

കേരളത്തില് നിരവധി ലിറ്ററേച്ചര് ഫെസ്റ്റിവലുകളാണ് നിലവില് തന്നെ നടക്കുന്നത്. ആ നിരയിലേക്കാണ് യൂത്ത് കോണ്ഗ്രസ് ഫെസ്റ്റിവലും വരുന്നത്. ഡിവൈഎഫ്ഐ യുവധാര ലിറ്ററേച്ചര് ഫെസ്റ്റിവല് എന്ന പേരില് കഴിഞ്ഞ വര്ഷം മുതല് ഫെസ്റ്റിവല് ആരംഭിച്ചിരുന്നു.

പാര്ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് 20 ലോക്സഭ മണ്ഡലങ്ങളിലും കോണ്ക്ലേവുകള് സംഘടിപ്പിക്കും. നവകേരള സദസ് തിരുവനന്തപുരം ജില്ലയില് പ്രവേശിക്കുമ്പോള് സെക്രട്ടറിയേറ്റിന് മുമ്പില് സമരം തുടങ്ങാനും യോഗം തീരുമാനിച്ചു.

1400പേരുടെ സന്നദ്ധ സേനയ്ക്ക് രൂപം നല്കും. ദുരന്തസമയങ്ങളില് ഇവര് രക്ഷാപ്രവര്ത്തനത്തിന് ഇറങ്ങും. രാജ്ഭവന് വളയല് സമരവും തീരുമാനിച്ച യൂത്ത് കോണ്ഗ്രസ് സിപിഐഎം മാതൃകയില് റിപ്പോര്ട്ടിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image