
കോട്ടയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ച് കെഎസ്യുവിന്റെയോ എബിവിപിയുടെയോ സംസ്ഥാന പ്രസിഡണ്ട് ആകണമെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. സർവ്വകലാശാല ചാൻസലർക്ക് ഭരണഘടന പരിരക്ഷയില്ലെന്നും മന്ത്രി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ഗവർണർ ശുപാർശ ചെയ്ത ആളുകളെ കുറിച്ചും അവരുടെ നേട്ടങ്ങളെക്കുറിച്ചും പറയാൻ ഗവർണർ തയ്യാറാകണം. സമൂഹം അറിയട്ടെ അക്കാര്യങ്ങളൊക്കെ. തന്റെ ഉത്തരവാദിത്തത്തെക്കുറിച്ചോ ഭരണഘടനയെക്കുറിച്ചോ ഗവർണർക്ക് യാതൊരു പ്രാഥമിക ധാരണയുമില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ഗവർണറെ വഴിയിൽ തടഞ്ഞ കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയുംജനാധിപത്യ കേരളത്തിന്റെ ക്ഷമചോദ്യം ചെയ്യരുതെന്ന് മന്ത്രി കെ രാജൻ ഗവർണർ വിഷയത്തിൽ പ്രതികരിച്ചു. മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ വേണ്ടിയാണ് ഗവർണർ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് റൂം തെരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ വഹിക്കുന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും അതിന് കഴിയുന്നില്ലെങ്കിൽ പ്രായത്തിന്റെ പക്വത എങ്കിലും മിനിമം കാണിക്കണമെന്നും മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ നേരിട്ട് നേതൃത്വം കൊടുക്കുന്നു. ഗവർണർ ഒരു ബാധ്യതയായി മാറുന്നതായും എം ബി രാജേഷ് പറഞ്ഞു.