പോക്സോ കേസ് അതിജീവിതയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

അതിജീവിതയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്

dot image

ആലപ്പുഴ: അരൂരിലെ പോക്സോ കേസ് അതിജീവിതയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. അതിജീവിതയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആലപ്പുഴ വനിത സിഐയും അരൂർ - വൈക്കം എസ്എച്ച്ഒമാരും അന്വേഷിക്കുന്ന കേസിൽ പുരോഗതിയില്ലെന്ന് കാട്ടി കഴിഞ്ഞമാസം പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത്.

പരാതിയിൽ കേസെടുത്ത സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിച്ചതായി അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. അതിജീവിതയുടെ മാതാപിതാക്കളുടെ പരാതിയിന്മേൽ കേസെടുത്ത സംസ്ഥാന പട്ടികജാതി - പട്ടിക വർഗ കമ്മീഷൻ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസിൽ നീതി പൂർവ്വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞു.

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 16 പേരിൽ നിന്നും തട്ടിയത് അഞ്ച് ലക്ഷം

രണ്ടുമാസം മുൻപാണ് കോട്ടയം വൈക്കം സ്വദേശിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 12 വയസ്സുകാരിക്ക് നേരെ അതിക്രമമുണ്ടായത്. അരൂരിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന കുട്ടിയുടെ കേസ് അന്വേഷിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിന്റെ ആവശ്യത്തിനായി അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയുടെ ജാതി സർട്ടിഫിക്കറ്റിനായി വൈക്കം തഹസിൽദാർ ഇ എം റെജിയെ സമീപിച്ചു. എന്നാൽ അതിജീവിതയുടെ പിതാവിനോടുള്ള വൈരാഗ്യം മൂലം കേസിന്റെ വിവരങ്ങൾ തഹസിൽദാർ പരസ്യപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image