'ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു'; ജിയോ ബേബിക്ക് ഐക്യദാർഢ്യം അറിയിച്ച് ആർ ബിന്ദു

'സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനുള്ള യോഗ്യത എന്തെന്ന് സിനിമകളിലൂടെ തന്നെ ജിയോ തെളിയിച്ചിട്ടുണ്ട്'

dot image

കൊച്ചി: സംവിധായകൻ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ജിയോ ബേബിയെന്നും സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനുള്ള യോഗ്യത എന്തെന്ന് സിനിമകളിലൂടെ തന്നെ ജിയോ തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജിയോ ബേബി നൽകിയ പരാതിയിൽ നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ആർ ബിന്ദു പറഞ്ഞു.

'എന്റെ ധാർമ്മിക മൂല്യങ്ങൾ പ്രശ്നമാണെന്ന്, ഞാൻ അപമാനിതനായി'; ഫറൂഖ് കോളേജിനെതിരെ ജിയോ ബേബി

'സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ജിയോ ബേബിയുടെത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ‘ എന്ന സിനിമയിലൂടെ ഇന്ത്യൻ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. ഇപ്പോൾ 'കാതൽ' എന്ന സിനിമ ഈ സമൂഹത്തിൽ ഒരു വിഭാഗം മനുഷ്യർ- സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവർ അനുഭവിക്കുന്ന ആന്തരികസംഘർഷങ്ങളും സമ്മർദ്ദങ്ങളും സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നു. അവരും മനുഷ്യർ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂർവ്വം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓർമ്മിപ്പിക്കുന്നു.

'കെജിഎഫ് 3' വരുമോ?; പറയാനുണ്ടെന്ന് പ്രശാന്ത് നീൽ

സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളേജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് കോളേജ് യൂണിയൻ ഇടപെട്ട് പരിപാടി ക്യാൻസൽ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും. ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു,' ആർ ബിന്ദു പറഞ്ഞു.

'ഞാൻ പറഞ്ഞ സംവിധായകൻ ജിതിനല്ല'; വേട്ടയാടാതിരിക്കൂവെന്ന് റോബി വർഗീസ് രാജ്

കോഴിക്കോട് ഫറൂഖ് കോളേജിനെതിരെ ജിയോ ബേബി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വരികയായിരുന്നു. ഫറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ തന്നെ ക്ഷണിച്ചെന്നും താൻ കോഴിക്കോട് എത്തിയ ശേഷം അവസാന നിമിഷം പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. ജിയോ ബേബിയുടെ ധാർമിക മൂല്യങ്ങളാണ് പരിപാടി റദ്ദാക്കാൻ കാരണമെന്ന് സ്റ്റുഡൻ്റ്സ് യൂണിയൻ അറിയിക്കുകയായിരുന്നു. ഈ പ്രവർത്തിയിലൂടെ താൻ അപമാനിക്കപ്പെട്ടെന്ന് പറഞ്ഞ ജിയോ ബേബി തുടർന്ന് പരാതിപ്പെടുകയായിരുന്നു.

dot image
To advertise here,contact us
dot image