
തൃശ്ശൂര്: നവകേരള യാത്രക്കായി ഉപയോഗിക്കുന്ന ബസിനെതിരെ വ്യാപക പ്രചാരണമുണ്ടായെന്ന് മന്ത്രി കെ രാജന്. ബസില് സ്വിമ്മിംഗ് പൂള് ഉണ്ടെന്ന പ്രചരണം പോലും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള് ഓരോ ദിവസവും മാധ്യമപ്രവര്ത്തകര് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി ബസില് കയറുന്നുണ്ട്. അഭിമുഖത്തിന് ശേഷം അവര് പറഞ്ഞ സ്വിമ്മിംഗ് പൂളില് ഇറങ്ങി കുളിച്ചിട്ടേ എന്ന് അവരോട് പറയുന്നുണ്ട്. ബസിനെതിരെ ഇത്തരം പ്രചരണം നടത്തിയവരുടെ മുട്ടുകാല് തല്ലിയൊടിക്കണമെന്നും കെ രാജന് പറഞ്ഞു.