
കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. അമ്മയുടെ സുഹൃത്ത് ഷാനിഫ് കുറ്റം സമ്മതിച്ചതായാണ് ലഭിക്കുന്ന സൂചന. മരണകാരണം തലയോട്ടിക്കേറ്റ ക്ഷതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ അമ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം.
പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; അമ്മയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുകറുകപ്പള്ളിയിലെ ലോഡ്ജിൽ നിന്ന് തിങ്കളാഴ്ചയാണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്യല് തുടരുകയാണ്. ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്ന പ്രഥാമിക നിഗമനത്തിൽ പൊലീസെത്തിയത്. എളമക്കര പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.