ഏലം ബോർഡ് രൂപീകരിക്കണം; ലോക്സഭയില് ഡീന് കുര്യാക്കോസ്

രാജ്യത്ത് ആകെയുള്ള ഏലം ഉൽപാദനത്തിന്റെ 70% ഇടുക്കി ജില്ലയിൽ ആണ്

dot image

ഇടുക്കി: സ്പൈസസ് ബോർഡിൽ നിന്നും വേർപ്പെടുത്തി ഏലം ബോർഡ് രൂപീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി. ചട്ടം 377 അനുസരിച്ച് ആണ് ലോക്സഭയിൽ വിഷയം അവതരിപ്പിച്ചത്. കേരളത്തിലെ ഏലം കൃഷിക്കാരെ സഹായിക്കുന്നതിൽ സ്പൈസസ് ബോർഡ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

രാജ്യത്ത് ആകെയുള്ള ഏലം ഉൽപാദനത്തിന്റെ 70% ഇടുക്കി ജില്ലയിൽ ആണ്. ഏലം ഉത്പാദനം വളരെയധികം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഏലത്തിന് മാത്രമായി ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നത്.

പിഞ്ചുകുഞ്ഞ് ലോഡ്ജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

നിലവില് ഏലം കർഷകർക്ക് യാതൊരു തരത്തിലുമുള്ള ധനസഹായവും സ്പൈസസ് ബോർഡ് നൽകുന്നില്ല. കൃഷിക്കും, പരിപാലനത്തിനും വിപണി സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും, മെച്ചപ്പെട്ട വില ലഭിക്കുന്നതിനും വലിയ തോതിലുള്ള സഹായം ആവശ്യമാണ്. അതോടൊപ്പം കൂടുതൽ ശാസ്ത്രീയമായ പഠനങ്ങളും, സാങ്കേതിക പിന്തുണയും അനിവാര്യമാണ്. ഇതെല്ലാം ഉറപ്പു വരുത്തുന്ന കാര്യത്തിൽ സ്പൈസസ് ബോർഡ് ദയനീയമായ പരാജയമാണ്. ഈ സാഹചര്യത്തിൽ നാഷണൽ ടെർമറിക് ബോർഡ് രൂപീകരിച്ചതു പോലെ, ഏലം മേഖലയുടെ നിലനിൽപ്പിനും പുരോഗതിക്കും വേണ്ടി ഏലം ബോർഡ് (National Cardamom Board) യാഥാർത്ഥ്യമാക്കണമെന്നാണ് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടത്.

dot image
To advertise here,contact us
dot image