
May 22, 2025
06:02 PM
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനകളില്‍ ഏറ്റവും പ്രായമുള്ള ആനയായ താര ചരിഞ്ഞു. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ ഗുരുവായൂര്‍ പുന്നത്തൂര്കോട്ടയില് വെച്ചാണ് ആന ചരിഞ്ഞത്.
കുഞ്ഞ് അബിഗേല്‍ വീട്ടിലേക്ക്; കേരളം പിന്നിട്ട ആ 21 മണിക്കൂറുകൾദേവസ്വം രേഖപ്രകാരം 70 വയസായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ഗജമുത്തശ്ശി പട്ടം നല്കി താരയെ ആദരിച്ചിരുന്നു. ഗുരുവായൂര്‍ ആനക്കോട്ടയിലെ ചുരുക്കം പിടിയാനകളിലൊന്നായ താരയെ 1957 മെയ് ഒന്‍പതിന് കമല സര്‍ക്കസ് ഉടമ ദാമോദരനാണ് നടയ്ക്കിരുത്തിയത്. സര്‍ക്കസിലെ ആനയായിരുന്ന താരയ്ക്ക് അന്ന് നാല് വയസായിരുന്നു.
പി വി അന്‍വര്‍ എംഎല്‍എക്കെതിരെ നവ കേരള സദസ്സില്‍ പരാതിഗുരുവായൂര് ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങള്‍ നന്നായറിയുന്ന താര മണ്ഡലകാലത്ത് നടക്കുന്ന സ്വര്‍ണകോലം എഴുന്നള്ളത്തില്‍ തിടമ്പേറ്റി. ഗുരുവായൂര്‍ കേശവനെ നടയ്ക്കിരുത്തിയ സമയത്ത് തന്നെയാണ് താരയും ആനക്കോട്ടയിലെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വാര്‍ദ്ധക്യകാല പ്രശ്നങ്ങള്‍ താരയെ അലട്ടിയിരുന്നു. അതിനാല്‍ പാപ്പാന്മാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു ആന.